3,25,000 ലധികം തീപ്പെട്ടി കൊള്ളികൊണ്ട് ഗാന്ധിജിയുടെ രൂപം നിർമിച്ച് അധ്യാപിക
Mail This Article
പന്തീരാങ്കാവ്∙ 3,25,000 ലധികം തീപ്പെട്ടി കൊള്ളികൊണ്ട് അധ്യാപിക നിർമിച്ച ഗാന്ധിജിയുടെ രൂപം ശ്രദ്ധേയമാകുന്നു. ഗാന്ധി ജയന്തി ദിനത്തിൽ കോഴിക്കോട് കടപ്പുറത്ത് പ്രദർശിപ്പിക്കാനായി പെരുമണ്ണ അറത്തിൽ പറമ്പ എഎം എൽപി സ്കൂൾ പ്രിപ്രൈമറി അധ്യാപിക പാലത്തും കുഴി പാറക്കൽ എം.സി.അർജുനയാണ് 7 ദിവസമെടുത്ത് ഗാന്ധിജിയുടെ രൂപം നിർമിച്ചത്.
വീട്ടിലെ പണിശാല പന്തലിൽ അർജുനയ്ക്ക് പിന്തുണമായി അയൽക്കാരും ബന്ധുക്കളും എത്തിയിരുന്നു. 7 അടി നീളവും 4 അടി വീതിയുമുള്ള ഫ്ലൈവുഡിലാണ് തീപ്പെട്ടി കൊള്ളികൾ അടുക്കിവച്ചുള്ള നിർമാണം. മരുന്നുള്ളതും ഇല്ലാത്തതുമായ തീപ്പെട്ടി കൊള്ളികൾ ചേർത്താണ് രൂപം ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിനായി പട്ടാമ്പിയിൽ നിന്ന് മരുന്നില്ലാത്ത തീപ്പെട്ടി കൊള്ളിയും പെരുമണ്ണയിൽ നിന്ന് മരുന്നുള്ള തീപ്പെട്ടി കൊള്ളിയും എത്തിച്ചു. ഗിന്നസ് റെക്കോർഡ് സൃഷ്ടിക്കാനാണ് ഇത്രയും വലിയ രൂപം നിർമിച്ചത്.