ടി.കെ.പരീക്കുട്ടി ഹാജി അന്തരിച്ചു
Mail This Article
കൊടുവള്ളി∙ സമസ്‌ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് എക്‌സിക്യൂട്ടീവ് അംഗവും കൊടുവള്ളി മുസ്‌ലിം യത്തീംഖാന ജനറൽ സെക്രട്ടറിയുമായ ടി.കെ.പരീക്കുട്ടി ഹാജി (102) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 9ന് കൊടുവള്ളി യതീംഖാനയിൽ പൊതുദർശനം. ഖബറടക്കം 10ന് കളരാന്തിരി പള്ളിയിൽ.
1960 മുതൽ അഞ്ചു വർഷം കൊടുവള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1978ലാണ് യത്തീംഖാന തുടങ്ങാൻ മുന്നിട്ടിറങ്ങിയത്. അന്നു മുതൽ സ്ഥാപനത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച പരീക്കുട്ടി ഹാജി, അടുത്തകാലംവരെ, യത്തീംഖാനയിലെത്തി പ്രവർത്തനം നേരിട്ട് വിലയിരുത്തിയിരുന്നു. രാജ്യത്തെ മികച്ച ശിശുക്ഷേമ പ്രവർത്തനം നടത്തുന്ന സ്ഥാപനത്തിനുള്ള അവാർഡ് 1992ൽ യത്തീംഖാനയ്ക്ക് ലഭിച്ചു.
കോഴിക്കോട് വിമാനത്താവളത്തിനായി കെ.പി.കേശവമേനോന്റെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റിയിലും സജീവമായിരുന്നു. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡിന്റെ ചെയർമാന്‍, മലബാർ ചേംബർ ഓഫ് കോമേഴ്സ്, എംഎസ്എസ്, എംഇഎസ്, പട്ടിക്കാട് ജാമിയനൂരിയ അറബി കോളജ്, കേരള ചെറുകിട വ്യവസായ അസോസിയേഷൻ തുടങ്ങിയ സംഘടനകളിലും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.