കോഴിക്കോട് ജില്ലയിൽ ഇന്ന് (02-10-2024); അറിയാൻ, ഓർക്കാൻ
Mail This Article
അറിയിപ്പ്
ആശുപത്രിയിൽ ഒഴിവ്
നാദാപുരം∙ താലൂക്ക് ആശുപത്രിയിൽ ഇ സി ജി ടെക്നിഷ്യൻ കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 5ന് 2.30ന് താലൂക്ക് ആശുപത്രിയിൽ നടത്തും.
നാദാപുരം താലൂക്ക് ആശുപത്രിയിൽ പുരുഷ ശുചീകരണ തൊഴിലാളിയെ നിയമിക്കുന്നു. കൂടിക്കാഴ്ച 5ന് 3.30ന് ആശുപത്രിയിൽ. 04962552480.
അധ്യാപക നിയമനം
മേപ്പയൂർ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ, ഫിസിക്സ് (സീനിയർ) താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ 3ന് വ്യാഴം 11 മണിക്ക് വിഎച്ച്എസ്ഇ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകേണ്ടതാണ്.
ഇന്റർവ്യൂ മാറ്റിവച്ചു
കീഴരിയൂർ∙ കീഴരിയൂർ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സെക്‌ഷനിൽ 4 ന് നടത്താതിരുന്ന അക്രഡിറ്റഡ് എൻജിനീയർ ഇന്റർവ്യൂ ചില സാങ്കേതിക കാരണങ്ങളിൽ 22 ലേക്ക് മാറ്റി വച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വിവരങ്ങൾക്ക്: ഫോൺ 0496 2676228
ഇന്നത്തെ പരിപാടി
∙ എടോടി ആർട് ഓഫ് ലിവിങ് സെന്റർ : ഹാപ്പിനസ് പ്രോഗ്രാം 6.00
∙ വടകര ഗാന്ധി പ്രതിമ : വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ ജന്മദിനം ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം കെ.കെ.രമ എംഎൽഎ 8.00
∙ വടകര ടിഎസ് ഹാൾ: ഗാന്ധി വിചാർ വേദി ഗാന്ധി ജയന്തി ആഘോഷം ഉദ്ഘാടനം കെ.കെ.രമ എംഎൽഎ, ആധുനിക ലോകത്ത് മഹാത്മജിയുടെ പ്രസക്തി ചർച്ച മുഖ്യപ്രഭാഷണം ഡോ.കെ.എം.ഭരതൻ 10.00 ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന 8.30
∙ വടകര കേളു ഏട്ടൻ സ്മാരക മന്ദിരം: കെ.കുഞ്ഞനന്തൻ നായരുടെ കവിതാസമാഹാരം ഋശ്യശൃംഗൻ പ്രകാശനം കൽപറ്റ നാരായണൻ, ഉദ്ഘാടനം ആലങ്കോട് ലീലാ കൃഷ്ണൻ 3.00
∙ മേപ്പയൂർ പാലിയേറ്റീവ് ഹാൾ: മുസ്‌ലിം ലീഗ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന സി.എച്ച്.അനുസ്മരണവും മുസ്‌ലിം ലീഗ് പ്രവർത്തക സംഗമവും - 6.30.