ADVERTISEMENT

പേരാമ്പ്ര ∙ പഞ്ചായത്തിലെ എരവട്ടൂർ പതിനേഴാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ ആക്രമത്തിൽ പരുക്കേറ്റു. ഇവരെ പേരാമ്പ്ര കല്ലോട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അമ്മാളു (58), ജാനു (68) മീത്തൽ എന്നിവരെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. സുബൈദ (58) പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റൽ ചികിത്സയിലാണ്. തൊഴിലാളികൾ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു വീട്ടിന്റെ വരാന്തയിൽ വിശ്രമിക്കുമ്പോൾ കൂട്ടത്തോടെ വന്ന തേനീച്ചകൾ ആക്രമിക്കുകയായിരുന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് എന്നിവർ ആശുപത്രിയിലെത്തി തൊഴിലാളികളുടെ പരിചരണം ഉറപ്പുവരുത്തി.

English Summary:

A bee attack in Perambra, Kerala, has left several MGNREGA workers injured. The workers were hospitalized after the attack while having lunch on the veranda of a house.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com