ADVERTISEMENT

കോഴിക്കോട് ∙ കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ മിനിമലി ഇൻവേസീവ് ആൻഡ് റോബോട്ടിക്സ് സ്പൈൻ സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. ഡോ. ഫസൽ റഹ്മാന്റെ നേതൃത്വത്തിലാണ് പുതിയ ഡിപ്പാർട്മെന്റ് പ്രവർത്തിക്കുന്നത്. പ്രശസ്തമായ ഹാലറ്റ് രാജ്യാന്തര പുരസ്കാരവും അതോടൊപ്പം എംആർസിഎസിൽ (മെമ്പർ ഓഫ് റോയൽ കോളജ് ഓഫ് സർജൻസ് -ഇംഗ്ലണ്ട്) ഏറ്റവും ഉന്നത മാർക്ക് നേടിയ ആദ്യ ഇന്ത്യക്കാരനും ഇദ്ദേഹമാണ്.

റോയൽ കോളജ് ഓഫ് സർജൻസ് -ഇംഗ്ലണ്ട്, നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ്, ഇന്ത്യൻ സ്‌പൈനൽ ഇൻജ്വറീസ് സെന്റർ ന്യൂഡൽഹി, യൂറോപ്യൻ സ്‌പൈനൽ സൊസൈറ്റി - ഫ്രാൻസ്, എഒ സ്പൈൻ ഇന്റർനാഷണൽ ഫെലോഷിപ്പ്- ജർമ്മനി, ഫെലോഷിപ്പ് ഇൻ എൻഡോസ്കോപ്പിക് സ്പൈൻ സർജറി - കൊറിയ തുടങ്ങി നിരവധി രാജ്യന്തര പുരസ്കാരങ്ങൾ നേടിയ വ്യക്തിയാണ് ഡോ. ഫസൽ റഹ്മാൻ.

English Summary:

Robotics Spine Surgery is now available at StarCare Hospital in Kozhikode, India. The new department is led by Dr. Fazal Rahman, a highly acclaimed surgeon with numerous national and international awards.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com