ADVERTISEMENT

വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 9– 1 വരെ ബാലുശ്ശേരി കൈരളി റോഡ്, കുന്നത്ത്തെരു, ചേനാട്ട് മുക്ക്, അരീപ്പുറംമുക്ക്, എച്ച്എൻപി ഓയിൽമിൽ, അമ്പലംകണ്ടി.

റജിസ്ട്രേഷൻ പുതുക്കാം
കോഴിക്കോട്∙ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ റജിസ്ട്രേഷൻ പുതുക്കാതെയും വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാതെയും സീനിയോറിറ്റി നഷ്ടപ്പെട്ട ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് തനതു സീനിയോറിറ്റി നിലനിർത്തി റജിസ്ട്രേഷൻ പുതുക്കാൻ മാർച്ച് 18 വരെ അവസരം. 0495–2373179.

സ്കോളർഷിപ്പിന് അപേക്ഷിക്കാം
കോഴിക്കോട്∙ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒബിസി വിഭാഗത്തിലെ വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന 'കെടാവിളക്ക് സ്കോളർഷിപ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in പോർട്ടൽ മുഖേന ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.

കബഡി മത്സരം 20ന് 
കോഴിക്കോട്∙ ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ കബഡി ടെക്നിക്കൽ കമ്മിറ്റി നടത്തുന്ന ജില്ലാ പുരുഷ വിഭാഗം കബഡി മത്സരം 20ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. ടീമുകൾ 15നു വൈകിട്ട് 5ന് അകം റജിസ്റ്റർ ചെയ്യണം– 9847094495. റജിസ്റ്റർ ചെയ്ത ടീമുകൾ 20നു രാവിലെ 8നു മുൻപ് കളിസ്ഥലത്ത് എത്തണം. 9895981701.

ജോലി ഒഴിവ്
കോഴിക്കോട്∙ സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്റിന്റെ (സിഡബ്ല്യൂആർഡിഎം) എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ 5 ഒഴിവുകളുണ്ട്. 16ന് അകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം. 0495 2376179.
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രം കാസ്പിനു കീഴിൽ ഒരു വർഷത്തിനുള്ളിൽ വരുന്ന വാർഡ് അസിസ്റ്റന്റ് ഗ്രേഡ്-1 തസ്തികയിലെ ഒഴിവുകളിലേക്ക് വനിതകളെ നിയമിക്കുന്നു. 14ന് രാവിലെ 11ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫിസിൽ ഇന്റർവ്യൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com