പി.സി. ഹാജറ തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ്
Mail This Article
×
വടകര ∙ തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റായി പി.സി.ഹാജറ (മുസ്‌ലിം ലീഗ്) യെ തിരഞ്ഞെടുത്തു. എതിർ സ്ഥാനാർഥി ടി.വി. സഫീറയെ 9 ന് എതിരെ 11 വോട്ടിന് പരാജയപ്പെടുത്തിയാണ് ഹാജറ വിജയിച്ചത്. യുഡിഎഫ് ധാരണ പ്രകാരം 4 വർഷം കോൺഗ്രസിന് നൽകിയ പ്രസിഡന്റ് സ്ഥാനം സബിത മണക്കുനി രാജിവച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. നിലവിൽ ലീഗിന്റെ കൈവശമുള്ള വൈസ് പ്രസിഡന്റ് സ്ഥാനം അടുത്ത ആഴ്ച രാജിവയ്ക്കും. പകരം കോൺഗ്രസിന് നൽകാനാണ് തീരുമാനം.
English Summary:
P.C. Hajara, the newly elected Thiruvallur Panchayat President, secured victory over T.V. Safiera by a margin of two votes. This election, held in Vadakara, Kerala, was conducted to fill a vacancy following the resignation of the previous president and is a result of a United Democratic Front (UDF) agreement.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.