മാലിന്യം കുമിഞ്ഞു കൂടി ബേപ്പൂർ മത്സ്യബന്ധന ഹാർബർ
Mail This Article
×
ബേപ്പൂർ ∙ മത്സ്യബന്ധന ഹാർബറിൽ വീണ്ടും മാലിന്യം കുമിഞ്ഞു കൂടുന്നു. മത്സ്യബന്ധന വള്ളങ്ങൾ നിർത്തുന്ന ലോ ലവൽ ജെട്ടിയിലാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കൾ കൂടിക്കിടക്കുന്നത്. മത്സ്യം കയറ്റുമതിക്ക് ഉപയോഗിക്കുന്ന പഴയ തെർമോകോൾ പെട്ടികളുടെ കഷണങ്ങളും ബോട്ടുകളിലേക്ക് കൊണ്ടുവരുന്ന സാധനങ്ങളുടെ കവറുകളും മറ്റും ജെട്ടിയിലാണ് തള്ളുന്നത്. വള്ളങ്ങൾ കയറ്റിയിട്ടിരിക്കുന്ന ഭാഗത്ത് ആകെ ചണ്ടിക്കൂമ്പാരമാണ്. ഇതു ഉടൻ നീക്കം ചെയ്തില്ലെങ്കിൽ ജെട്ടിയിൽ മലിനീകരണ പ്രശ്നം സൃഷ്ടിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
English Summary:
Beypore fishing harbor is struggling with accumulating waste. Plastic, thermocol, and other debris threaten to create a major pollution problem if not addressed promptly.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.