ADVERTISEMENT

നാദാപുരം∙ കിണറ്റിൽ വീണ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കൊയമ്പ്ര താഴെ കുനി ഗണേശൻ (45)) ആണ് വെളളൂർ ദാമോദരൻ കോരിച്ചിക്കാട്ടിൽ എന്നയാളുടെ വീടിനോട് ചേർന്ന കിണർ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ കയർപൊട്ടി കിണറ്റിൽ വീണത്. നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേനാംഗങ്ങൾ കിണറ്റിലിറങ്ങി ഗണേശനെ രക്ഷപ്പെടുത്തുകയായിരുന്നു.

ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം സ്റ്റേഷൻ ഓഫിസർ എസ്.വരുൺ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ.കെ.അനൂപ്, ടി.കെ.വൈഷണവ്ജിത്ത്, കെ.എം.ലിനീഷ് കുമാർ, കെ.പി.ഷാംജിത്ത് കുമാർ, ഡി.അജേഷ്, കെ.ഷാഗിൽ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.എസ്.സുജാത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. 

English Summary:

Well rescue in Nadapuram highlights the bravery of the fire and rescue service. A man fell into a well while cleaning it and was successfully rescued by the swift actions of the emergency responders and local villagers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com