മഴ, വെള്ളക്കെട്ട്: റോഡുകൾ മുങ്ങി

Mail This Article
നാദാപുരം ∙ഇന്നലെ വൈകിട്ടു പെയ്ത മഴയിൽ റോഡിൽ വെള്ളക്കെട്ട്. കല്ലാച്ചി ടൗണിലെ സംസ്ഥാനപാത രാത്രി വെള്ളത്തിൽ മുങ്ങി. കുമ്മങ്കോട് റോഡിൽ ജിസിഐ റോഡ് കോർട്ട് റോഡ് കവലയിൽ പാലം പണി നടക്കുന്നതിനിടയിൽ വാഹനങ്ങൾ കോർട്ട് റോഡ്, എംഇടി റോഡ് വഴിതിരിച്ചു വിട്ടതിനിടയിൽ മഴ ശക്തമായതു യാത്രക്കാരെ വലയ്ക്കുന്നുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡിൽ നിറയെ കുഴികൾ നിറഞ്ഞ ഈ പാതയിൽ ചെളിക്കുഴികളാണ്. കല്ലാച്ചി ഭാഗത്തേക്ക് വൈദ്യുതി ഓഫിസ് പരിസരത്തെ കയറ്റം കയറിയെത്തുന്ന വാഹനങ്ങൾ കുറ്റ്യേന്റവിട മുക്കിലെ ചെളിക്കുളങ്ങൾ താണ്ടി വേണം ടൗണിൽ എത്താൻ. ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി നടപ്പാക്കിയ പദ്ധതികളൊക്കെ പൂർണതയിലെത്താത്തതാണു പ്രശ്നം.നാദാപുരം ടൗണിലും രാത്രി മഴയിൽ റോഡുകളിൽ വെള്ളം നിറഞ്ഞതു ഗതാഗതത്തെ ബാധിച്ചെങ്കിലും ഏറെക്കഴിയും മുൻപ് വെള്ളക്കെട്ട് ഒഴിവായത് ആശ്വാസമായി.