ADVERTISEMENT

ഓമശ്ശേരി∙ കോൺക്രീറ്റ് കുഴയ്ക്കുന്ന മെഷീനുള്ളിൽ കൈ കുടുങ്ങിയ തൊഴിലാളിയെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഓമശ്ശേരി-കൊടുവള്ളി റോഡിന്റെ സൈഡ് കോൺക്രീറ്റ് ജോലിക്കെത്തിയ നന്മണ്ട സ്വദേശി മണ്ണാറക്കണ്ടി റഫീക്ക് (51) ആണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ താഴെ ഓമശ്ശേരിയിൽ ആണ് സംഭവം. ഉച്ചഭക്ഷണത്തിനായി ജോലി നിർത്തി മെഷീൻ വൃത്തിയാക്കുന്നതിനിടെ മിക്സർ മെഷീന്റെ റൊട്ടേറ്റിങ് വീലിന്റെ പൽചക്രത്തിനുള്ളിലേക്ക് കൈപ്പത്തി കയറിപ്പോകുകയായിരുന്നു.

നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേനാംഗങ്ങൾ ഹൈഡ്രോളിക് സ്‌പ്രെഡർ ഉപയോഗിച്ച് നിമിഷനേരം കൊണ്ട് രക്ഷപ്പെടുത്തി. ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച റഫീക്കിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സീനിയർ ഫയർ ഓഫിസർ എൻ.രാജേഷ്, സേനാംഗങ്ങളായ എം.സി.സജിത്ത് ലാൽ, കെ.അഭിനേഷ്, ജി.ആർ.അജേഷ്, എം.കെ.അജിൻ, എൻ.ശിനീഷ്, അനു മാത്യു, ശ്യാം കുര്യൻ, ജോളി ഫിലിപ്പ്, കെ.എസ്.വിജയകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

English Summary:

Omassery concrete mixer accident: A worker's hand was trapped in a concrete mixer in Omassery, Kerala. The Mukkam fire force successfully rescued the injured worker, who was later transferred to a hospital in Kozhikode for specialized treatment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com