കോഴിക്കോട് ജില്ലയിൽ ഇന്ന് (22-01-2025); അറിയാൻ, ഓർക്കാൻ

Mail This Article
ജലവിതരണം മുടങ്ങും: കോഴിക്കോട് ∙ ജല അതോറിറ്റിയുടെ മുക്കം പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ശുദ്ധജല വിതരണം മുടങ്ങും.
ഡെന്റൽ ഹൈജീനിസ്റ്റ്
കുറ്റ്യാടി∙ താലൂക്ക് ആശുപത്രിയിൽ ഡെന്റൽ യൂണിറ്റിലേക്ക് ഡെന്റൽ ഹൈജീനിസ്റ്റ് തസ്‌തികയിൽ നിയമനം നടത്തുന്നു. 25ന് അകം അപേക്ഷ നൽകണം.
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 8.30 മുതൽ 4 വരെ കൂമ്പാറ താഴെ കക്കാട്, അകമ്പുഴ, പള്ളിപ്പാറ, മാവൂർഹാജിപ്പടി, പാമ്പൻകാവ്, കരിമ്പ്, തടത്തിൽപ്പടി, ചീങ്കണ്ണിപ്പാരി.
∙ 7 – 3: ഉണ്ണികുളം എപി റോഡ്, കൊന്നക്കൽ, വള്ളിൽ വയൽ, പുതിയേടത്ത് മുക്ക്, പരപ്പിൽ, പരപ്പിൽ റോഡ്.
∙ 8.30 – 5.30: നടുവണ്ണൂർ പുതിയപ്പുറം, പുതിയപ്പുറം കെഎംഎസ്‌സിഎൽ.
∙ 7.30 – 12: അരിക്കുളം കീഴരിയൂർ ക്രഷർ, കീഴരിയൂർ, ശിവക്ഷേത്രം, മന്നാടി.
∙ 8 – 5: നരിക്കുനി ഷൈലാന ക്രഷർ, പൂവാടി, ചെമ്പക്കുന്ന്, ഷഹീർ ട്രാൻസ്ഫോമർ.
കോഴിക്കോട്∙ കക്കയം ജനറേറ്റിങ് സ്റ്റേഷനിൽ മോക്ക് ഡ്രില്ലിന്റെ ഭാഗമായി ചക്കിട്ടപാറ, നാദാപുരം, കുറ്റ്യാടി സബ് സ്റ്റേഷനുകളിൽ നിന്നുള്ള ഫീഡറുകളിൽ പകൽ നാളെ 10.30 മുതൽ 1 വരെ ഭാഗികമായി വൈദ്യുതി തടസ്സം നേരിടും.
വനിതാ കമ്മിഷൻ അദാലത്ത് നാളെ
കോഴിക്കോട്∙ കേരള വനിതാ കമ്മിഷൻ ജില്ലാതല അദാലത്ത് നാളെ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10ന് ആരംഭിക്കും. പുതിയ പരാതികളും സ്വീകരിക്കും.
ജോലി ഒഴിവ്
ആയുർവേദ തെറപ്പിസ്റ്റ്
കോഴിക്കോട് ∙ ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ തെറപ്പിസ്റ്റ് കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 12ന്. 0495-2382314.
വെറ്ററിനറി സർജൻ
കോഴിക്കോട്∙ രാത്രികാല അടിയന്തര വെറ്ററിനറി സേവനത്തിനായി സർജൻമാരെ നിയമിക്കുന്നു. കൂടിക്കാഴ്ച 24 ന് രാവിലെ 10.30ന് കോഴിക്കോട് മൃഗസംരക്ഷണ ഓഫിസിൽ 0495-2768075.