ADVERTISEMENT

കോഴിക്കോട്∙ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് വീൽ ചെയറുകൾ നൽകി ഐമിഷ് പ്രൈവറ്റ് ലിമിറ്റഡ്. പാവപ്പെട്ട രോഗികൾ ചികിത്സ തേടുന്ന മെഡിക്കൽ കോളജിലേക്ക് അവർക്ക് ഉപകാരപ്രദമായ ഉപകരണങ്ങൾ നൽകുന്നത് ഏറ്റവും അഭിനന്ദനീയമായ പ്രവർത്തിയാണെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജി.സജിത്ത് കുമാർ. കാഷ്വാലിറ്റിയിലേക്ക് ഐമിഷ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ വീൽ ചെയറുകൾ ഡയറക്ടർ മുണ്ടുമുഴി ഉസ്മാൻ കോയ തങ്ങളിൽ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുണ്ടുമുഴി എ. എം.മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോ. എം.പി. ശ്രീജയൻ, ചെസ്റ്റ് സൂപ്രണ്ട് ഡോ. കെ.പി. സൂരജ്, നഴ്സിങ് ഓഫിസർ എൽസി, സി.എച്ച് സെന്റർ വളണ്ടിയർമാരായ മൂസ്സക്കുട്ടി മുണ്ടുമുഴി, കെ.പി.ഇബ്രാഹിം കോയ എന്നിവർ പ്രസംഗിച്ചു.

English Summary:

Wheelchair donation to Kozhikode Medical College by Aimish Private Limited significantly aids patient care. The generous contribution highlights corporate social responsibility and improved accessibility for those in need.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com