ഇര പിടിക്കുന്നതിനിടെ വലക്കഷണം കൊക്കിൽ കുടുങ്ങി; ദേശാടനപ്പക്ഷിയുടെ രക്ഷയ്ക്കെത്തി പൊലീസും വനപാലകരും

Mail This Article
×
ബേപ്പൂർ ∙ ഇര പിടിക്കുന്നതിനിടെ വലക്കഷണം കൊക്കിൽ കുടുങ്ങിയ ദേശാടനപ്പക്ഷിയുടെ രക്ഷയ്ക്കെത്തി പൊലീസും വനപാലകരും. മീഞ്ചന്ത തിരുവച്ചിറ ക്ഷേത്രക്കുളക്കരയിലാണ് ചുണ്ടിൽ വലക്കഷണം കുരുങ്ങിയ ചേരക്കോഴി ഇനം പക്ഷിയെ കണ്ടത്. ഇര പിടിക്കാനാകാതെ ബുദ്ധിമുട്ടിയ പക്ഷി കഴിഞ്ഞ 4 ദിവസമായി കുളത്തിന്റെ പരിസരങ്ങളിൽ ഉണ്ടായിരുന്നു.
ഇന്നലെ പക്ഷിയെ കണ്ടയുടൻ നാട്ടുകാർ പൊലീസ് കൺട്രോൾ റൂമിലും വനം വകുപ്പിലും അറിയിച്ചു. കൺട്രോൾ റൂമിൽ നിന്നു എഎസ്ഐ അബ്ദുൽ ഷബീർ, സീനിയർ സിപിഒ ദിനേശൻ എന്നിവരും വനം ജീവനക്കാരൻ കെ.നിതുൽ, സന്നദ്ധ പ്രവർത്തകൻ എം.അരവിന്ദ് എന്നിവരുടെ സഹായത്തോടെ പക്ഷിയെ പിടികൂടി. ചുണ്ടിൽ കുടുങ്ങിയ വല മുറിച്ചു നീക്കിയ പക്ഷിയെ പിന്നീട് കുളത്തിലേക്കു പറത്തി വിട്ടു.
English Summary:
Heron rescue in Beypore highlights successful collaboration between police and forest officials. A migratory heron entangled in fishing net was freed near the Meenchanda Thiruvachira temple pond after locals alerted authorities.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.