വടകര നഗരത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് 10 ദിവസം

Mail This Article
വടകര ∙ ദേശീയപാതയുടെ പണി നടക്കുന്ന സ്ഥലത്തെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നഗരത്തിലെ വിവിധ ഭാഗത്ത് വെള്ളം മുടങ്ങിയിട്ട് 10 ദിവസം കഴിഞ്ഞു. സ്വകാര്യ കമ്പനിയുടെ കേബിളിനു വേണ്ടി കുഴിച്ചപ്പോഴായിരുന്നു പൈപ്പ് പൊട്ടിയത്. എന്നാൽ 3 ദിവസം കൊണ്ട് പൈപ്പ് റിപ്പയർ ചെയ്തെങ്കിലും ജല വിതരണം തുടങ്ങിയപ്പോൾ അടുത്തായി 2 സ്ഥലത്ത് കൂടി പൊട്ടൽ കണ്ടെത്തി. ഇത് റിപ്പയർ ചെയ്യാതെ വിതരണം പുനഃസ്ഥാപിക്കാനാകില്ല.
പ്രശ്നം കണ്ടെത്തി 3 ദിവസമായിട്ടും റിപ്പയർ തുടങ്ങിയിട്ടില്ല. ദേശീയപാതയുടെ 2 സർവീസ് റോഡിൽ അടയ്ക്കാത്തെരു ഭാഗത്ത് വില്യാപ്പള്ളി റോഡിനു സമീപം ഒരു സർവീസ് റോഡ് ബ്ലോക്ക് ചെയ്ത ശേഷമേ പണി തുടങ്ങാൻ കഴിയൂ. ഗതാഗത പ്രശ്നം കണക്കിലെടുത്ത് രാത്രി പണി നടത്താനാണ് തീരുമാനം. അടിയിൽ പാറയുള്ള സ്ഥലമാണിത്. നഗരത്തിന്റെ പ്രധാന ഭാഗമായ എടോടി, പഴയ സ്റ്റാൻഡ്, ജെടി റോഡ്, ജില്ലാ ആശുപത്രി റോഡ് എന്നിവിടങ്ങളിലാണ് വിതരണം മുടങ്ങിയത്. ജില്ലാ ആശുപത്രിക്ക് പ്രത്യേക കണക്‌ഷൻ ഉള്ളതു കൊണ്ട് ജലക്ഷാമം ഉണ്ടാകില്ല.