കോഴിക്കോട് ജില്ലയിൽ ഇന്ന് (23-01-2025); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടക്കം
ചക്കിട്ടപാറ ∙ സബ് സ്റ്റേഷനിൽ മോക്ക് ഡ്രിൽ നടക്കുന്നതിനാൽ ഇന്ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പെരുവണ്ണാമൂഴി, ചക്കിട്ടപാറ, നരിനട ഫീഡറുകൾ ഓഫ് ചെയ്യും. ചക്കിട്ടപാറ സെക്‌ഷൻ ഓഫിസിന്റെ പരിധിയിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
കൂരാച്ചുണ്ട് ∙ 11 കെവി ഫീഡറിൽ മോക്ക് ഡ്രിൽ ഉള്ളതിനാൽ 10.30 മുതൽ ഒരു മണിക്കൂറോളം കൂരാച്ചുണ്ട് സെക്‌ഷൻ ഓഫിസ് പരിധിക്കുള്ളിൽ വൈദ്യുതി വിതരണം മുടങ്ങും.
എച്ച്ടി ലൈൻ ജോലി ഉള്ളതിനാൽ രാവിലെ 7 മണി മുതൽ 11 വരെ കൈതക്കൊല്ലി, പതിയിൽ, പൊറാളി എന്നീ ട്രാൻസ്ഫോമറുകളിലും 11 മണി മുതൽ 2 വരെ എരപ്പാംതോട് ക്രഷർ, വട്ടച്ചിറമുക്ക് ട്രാൻസ്ഫോമറുകളിലും വൈദ്യുതി മുടങ്ങും.
വോളിബോൾ മത്സരം
ബാലുശ്ശേരി ∙ തലയാട് പബ്ലിക് ലൈബ്രറി വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ വോളിബോൾ മത്സരം പനങ്ങാട് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി കെ.പണിക്കർ ഉദ്ഘാടനം ചെയ്തു.
പി.ഉസ്മാൻ അധ്യക്ഷത വഹിച്ചു. എം.പി.അജീന്ദ്രൻ, ലാലി രാജു, കെ.കെ.ബാബു, ദെയ്ജ അമീൻ, സി.കെ.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
നെറ്റ്‌വർക്ക് എൻജിനീയർ അഭിമുഖം 28ന്
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് നെറ്റ്‌വർക്ക് എൻജിനീയറെ നിയമിക്കുന്നതിന് 28നു രാവിലെ 11ന് എച്ച്ഡിഎസ് ഓഫിസിൽ അഭിമുഖം നടക്കും. 0495-2355900.
ഫാക്കൽറ്റിമാരെ ക്ഷണിച്ചു
കോഴിക്കോട്∙ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ സോഫ്റ്റ് സ്‌കിൽ ട്രെയിനിങ്, ഇംഗ്ലിഷ് കമ്യൂണിക്കേഷൻ ട്രെയിനിങ് എന്നിവ നൽകുന്ന ഫാക്കൽറ്റിമാരുടെ പാനൽ തയാറാക്കുന്നതിന് ട്രെയിനേഴ്‌സിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റെസ്യൂമെ 31നകം employabilitycentreclt@gmail.com എന്ന ഇമെയിലിലേക്ക് അയയ്ക്കണം. 0495-2370176.