മാലിന്യ പ്ലാന്റിൽനിന്ന് ദുർഗന്ധം; നാട്ടുകാർ റോഡ് ഉപരോധിച്ചു

Mail This Article
×
കൂടത്തായി∙ കോഴി മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്ന് ദുർഗന്ധം അസഹ്യമായതിനെ തുടർന്ന് നാട്ടുകാർ രാത്രി സംസ്ഥാന പാത ഉപരോധിച്ചു. അമ്പായത്തോട്ടിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുള്ള ദുർഗന്ധം മൂലം വീട്ടിൽ ഉറങ്ങാൻ പറ്റാതായ സാഹചര്യത്തിലാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി 11 മണിയോടെ താമരശ്ശേരി മുക്കം സംസ്ഥാന പാതയിലെ കൂടത്തായി പാലത്തിൽ സംസ്ഥാന പാത ഉപരോധിച്ചത്.
സ്ഥലത്ത് എത്തിയ താമരശ്ശേരി പൊലീസ് പ്ലാന്റ് നടത്തിപ്പുകാരെയും മറ്റും വിളിച്ച് വരുത്തി പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് രാത്രി 12.20 ഓടെ ഉപരോധം താൽക്കാലികമായി നിർത്തി. ഫാക്ടറിയിൽ നിന്നുള്ള മലിന ജലം സമീപത്തുള്ള പുഴയിലേക്ക് ഒഴുക്കി ശുദ്ധജല സ്രോതസ്സുകൾ പോലും മലിനമാക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.
English Summary:
Koodathayi highway blockade: Residents protested a poultry waste processing plant's unbearable stench, blocking a state highway due to sleepless nights caused by the foul smell emanating from the plant. The protest, led by a local committee, created significant disruption on Tuesday night.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.