കോഴിക്കോട് ജില്ലയിൽ ഇന്ന് (24-01-2025); അറിയാൻ, ഓർക്കാൻ

Mail This Article
ജർമനിയിൽ തൊഴിൽ സാധ്യത: സെമിനാർ ഫെബ്രുവരി ഒന്നിന്
കോഴിക്കോട് ∙ ഓൾ ലാൻഡ് കൺസൽറ്റൻസി മലയാള മനോരമയുടെ സഹകരണത്തോടെ ജർമനിയിൽ നിലവിലുള്ള നഴ്സിങ് തൊഴിൽ അവസരങ്ങളും പഠന അവസരങ്ങളും പരിചയപ്പെടുത്തുന്നതിനായി സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഒന്നിന് 10 മുതൽ 2 വരെ നടക്കാവിലെ മലയാള മനോരമ ഓഫിസിലെ സെമിനാർ ഹാളിൽ നടക്കും. ജർമൻ ഭാഷ കൈകാര്യം ചെയ്യാൻ ആത്മവിശ്വാസമുള്ള B1/B2 വിദ്യാർഥികൾക്കു പോലും ലളിതമായി അവസരങ്ങൾ സ്വന്തമാക്കാൻ കഴിയുന്ന തൊഴിൽ സാധ്യതകളാണ് ജർമനിയിലെ ആരോഗ്യ മേഖലയിൽ ഇപ്പോഴുള്ളത്. ബിഎസ്സി നഴ്സിങ് അല്ലെങ്കിൽ ജിഎൻഎം യോഗ്യതയുള്ള ജർമൻ B1/B2 പഠിക്കുന്നവർക്ക് സെമിനാറിൽ പങ്കെടുക്കാം. പ്രവേശനം സൗജന്യം.
ജർമനിയിൽ നഴ്സിങ് ജോലിക്കും പഠനാവശ്യത്തിനുമായി പോകാൻ താൽപര്യമുള്ളവർക്ക് ഏറ്റവും ചെലവു കുറഞ്ഞതും സുരക്ഷിതവുമായ മാർഗങ്ങൾ ആണ് സെമിനാറിൽ ചർച്ച ചെയ്യുക. നഴ്സിങ് കഴിഞ്ഞവർക്ക് മികച്ച ശമ്പളവും പഠിക്കുന്നവർക്ക് ആകർഷകമായ സ്റ്റൈപെൻഡ് ജർമനിയിൽ ലഭ്യമാണ്. ജർമൻ ഭാഷ പഠിക്കുന്ന വിധം, അവിടത്തെ ജീവിത സാഹചര്യങ്ങൾ, ചെലവുകൾ എന്നിവ വിദഗ്ധർ നയിക്കുന്ന സെമിനാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 100 പേർക്കാണു പ്രവേശനം. പങ്കെടുക്കുന്നവർക്ക് 6 മാസത്തേക്ക് മനോരമയുടെ ദ് വീക്ക് വാരിക തപാൽ വഴി ലഭിക്കും. ഫോൺ: 6238624242, 9074024242
സൗജന്യ പ്രഫഷനൽ സ്കിൽ പരിശീലനം
അസാപ് കേരളയിലൂടെ പ്രഫഷനൽ സ്കിൽ പരിശീലനം നേടാൻ പട്ടിക വർഗ വിദ്യാർഥികൾക്ക് അവസരം. മെഷീൻ ഓപ്പറേറ്റർ അസിസ്റ്റന്റ് പ്ലാസ്റ്റിക്സ് പ്രോസസിങ് കോഴ്‌സിലേക്കാണ് പ്രവേശനം. സൗജന്യമായി പഠിക്കാം. ഫെബ്രുവരിയിൽ പരിശീലനം ആരംഭിക്കും.പാലക്കാട് ലക്കിടിയിലെ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കാണ് പരിശീലന കേന്ദ്രം. റജിസ്റ്റർ ചെയ്യാൻ: https://csp.asapkerala.gov.in/courses/machine-operator-asst-plastics-processing . വിവരങ്ങൾക്ക്: 9495999667.
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ്
കോഴിക്കോട് ∙ കേന്ദ്ര സർക്കാർ സ്കീമിൽ സ്ഥാപിക്കപ്പെട്ട നാഷനൽ സർവീസ് സൊസൈറ്റി കൗൺസലിങ് ആൻഡ് കരിയർ ഗൈഡൻസ് സെന്ററിൽ ആറു മാസത്തെ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിൽ ചേരാം. പ്രായപരിധിയില്ല. ഓൺലൈൻ / വിദൂരവിദ്യാഭ്യാസ രീതിയിൽ പൂർത്തിയാക്കാം. ഫോൺ: 8891273482, 9605265998
ഇന്റേൺഷിപ്പിന് അപേക്ഷിക്കാം
കോഴിക്കോട്∙ സംസ്ഥാന വനിത വികസന കോർപറേഷൻ മേഖല ഓഫിസിലേക്ക് പ്രോജക്ട് കോ–ഓർഡിനേറ്റർ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 27. 9496015010.
പ്രോജക്ട് അവതരണ മത്സരം
കോഴിക്കോട്∙ ജില്ലയിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നു സംഘടിപ്പിക്കുന്ന, പതിനേഴാമത് ജൈവവൈവിധ്യ കോൺഗ്രസിൽ കോളജ് വിദ്യാർഥികൾക്ക് പ്രോജക്ട് അവതരണ മത്സരത്തിൽ പങ്കെടുക്കാം. വെബ്സൈറ്റ്: https://keralabiodiversity.org/?p=6023. 9656530675.
അഭിമുഖം നാളെ
കോഴിക്കോട്∙ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്തവർക്കായി നാളെ 10.30നു സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. നേരത്തേ റജിസ്റ്റർ ചെയ്തവർക്കു സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ അടച്ച് സ്പോട്ട് റജിസ്ട്രേഷൻ ചെയ്തും പങ്കെടുക്കാം. 0495-2370176.
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 7– 3 വരെ ഉണ്ണികുളം കപ്പുറം അങ്കണവാടി, കപ്പുറം സ്കൂൾ, കണ്ണോറക്കണ്ടി, കപ്പുറം മോസ്ക്, കപ്പുറം ഫ്ലോർ മിൽ, മാളൂർമൽ.
∙ 8 – 5: നരിക്കുനി എരവന്നൂർ, നെട്ടോടിത്താഴം, ഷൈലാന ക്രഷർ.