ജനവാസകേന്ദ്രത്തിൽ കാട്ടുപോത്ത് ; പരിഭ്രാന്തിയിൽ ജനം

Mail This Article
×
താമരശ്ശേരി∙ജനവാസ കേന്ദ്രത്തിൽ കാട്ടു പോത്തുകൾ ഇറങ്ങിയത് ഭീതി പരത്തി. പെരുമ്പള്ളി റൂബി ക്രഷറിനു സമീപം ടിആർ എസ്റ്റേറ്റിലാണ് ഇന്നലെ രാവിലെ 2 കാട്ടുപോത്തുകളെ ടാപ്പിങ് തൊഴിലാളികൾ കണ്ടത്. സ്ഥലത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും ആർആർടി അംഗങ്ങളും നാട്ടുകാരും ചേർന്ന് ഉച്ചയോടെ കാട്ടുപോത്തുകളെ കൊളമല ഭാഗത്ത് കാടു കയറ്റി.സെക്‌ഷൻ ഫോറസ്റ്റർമാരായ കെ.കെ.സജീവ് കുമാർ, റോയി, ബീറ്റ് ഫോറസ്റ്റർ സുധീഷ്, വാച്ചർമാരായ സജി, രവി, ലിജു, ഫോറസ്റ്റർ പ്രജീഷിന്റെ നേതൃത്വത്തിലുള്ള ആർആർടി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
English Summary:
Thamarassery bison sighting sparked fear among residents after two wild bison were spotted near a residential area. Forest officials and local rescue teams worked quickly to safely return the animals to their natural habitat.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.