ADVERTISEMENT

മാവൂർ∙ പട്ടാപകൽ മൂത്തേടത്ത് കുഴി നാരായണി അമ്മ (85)യുടെ മാല പിടിച്ചു പറിച്ച കേസിൽ 2 പേരെ മാവൂർ പൊലീസ് പിടികൂടി. മാവൂർ കള്ളിവളപ്പിൽ കെ.വി.ഷാനിബ് (27),  പാഴൂർ തോർക്കാളിൽ ടി. ഷമീർ (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 27 ന് ആയിരുന്നു സംഭവം. അയൽവാസിയുടെ വീട്ടിൽ നിന്നു നടന്നു വരികയായിരുന്ന നാരായണി അമ്മയെ പൈപ്പ്ലൈൻ - മൂത്തേടത്ത് കുഴി റോഡിൽ തള്ളിയിട്ടാണ് ബൈക്കിൽ എത്തിയ രണ്ടു പേരും മാല പിടിച്ചു പറിച്ചത്.  

സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ബൈക്ക് തിരിച്ചറിഞ്ഞ പൊലീസ് കൊണ്ടോട്ടി, കൊടുവള്ളി, കോഴിക്കോട്, ആർടി ഓഫിസുകളിൽ ഇത് വരെ രജിസ്റ്റർ ചെയ്ത അത്തരം ബൈക്കുകളുടെ ലിസ്റ്റ് ശേഖരിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 

മാവൂർ ഇൻസ്പെക്ടർ പി.രാജേഷിന്റെ നേതൃത്വത്തിൽ എസ്ഐ സലീം മുട്ടത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.പ്രമോദ്, കെ.നിതീഷ്, പി.ഷിബു, കെ.ദിലീപ്, എം.ഷിനോജ്, കെ.റിജേഷ്, പി.മുഹമ്മദ്‌, കെ.ലാലിജ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്

English Summary:

Chain snatching arrests made in Mootedath, Kerala. Mavur police apprehended two individuals, K.V. Shanib and T. Shameer, in connection with the robbery of an elderly woman.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com