മലയങ്ങാട് കൃഷി ഭൂമിയിൽ തീപിടിത്തം; തീ പടരുമെന്ന് ഭീതി

Mail This Article
×
വിലങ്ങാട് ∙ മലയങ്ങാട് കൃഷി ഭൂമിയിൽ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയോടെയാണ് തീ ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പാറക്കെട്ടുകൾ നിറഞ്ഞ കൃഷി ഭൂമിയിലെ അടിക്കാടുകളും കരിയിലകളുമാണ് കത്തിനശിച്ചത്. മലയങ്ങാട് പാലത്തിന് മുകൾ ഭാഗത്താണ് ആദ്യം തീപിടിത്തമുണ്ടായത്. വൈകിട്ടോടെ വ്യാപകമാവുകയായിരുന്നു. രാത്രിൽ തീ പടരുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. തീപിടിത്തമുണ്ടായതോടെ പാറകൾക്ക് ചൂട് പിടിച്ച് ഉരുണ്ട് താഴേക്ക് പതിക്കുന്നുണ്ട്. നാട്ടുകാർ പച്ചില ഉപയോഗിച്ച് അണയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തീ വ്യാപിക്കുകയാണ്. റബർ കൃഷികൾ കത്തിനശിച്ചതായി നാട്ടുകാർ പറഞ്ഞു.
English Summary:
Malayangad fire threatens to spread further at night. Locals are battling the blaze that ignited in agricultural land near the bridge, causing concern over the potential damage to property and environment.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.