ടാറിങ് വൈകുന്നു; ജെടി റോഡിൽ ദുരിതം

Mail This Article
×
വടകര∙ ജെടി റോഡിൽ നവീകരണ പ്രവൃത്തി പൂർത്തിയായിട്ടും ടാറിങ് തുടങ്ങാത്തത് ദുരിതമായി. ഓവുചാൽ നിർമാണം പൂർത്തിയായിട്ടും ഈ ഭാഗങ്ങളിൽ ടാറിങ് നടക്കാത്തതാണ് ദുരിതത്തിന് പ്രധാന കാരണം. ഓവുചാൽ നിർമാണത്തിന് കുഴിച്ച ഭാഗങ്ങളിൽ മണ്ണ് താണു കുഴിയായിട്ടുണ്ട്. അതിൽ തട്ടി ബൈക്കുകൾ തെന്നി വൂഴുന്നത് പതിവാണ്. കൂടാതെ പൊടിശല്യവും രൂക്ഷം. അടിയന്തരമായി റീ ടാറിങ് പ്രവൃത്തി നടത്തണമെന്ന് വ്യാപാരി വ്യവസായി സമിതി വീരഞ്ചേരി യൂണിറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.ഇ.ഷനു അധ്യക്ഷത വഹിച്ചു. കെ.പത്മനാഭൻ, പി.കെ.സുധീർകുമാർ എന്നിവർ പ്രസംഗിച്ചു.
English Summary:
Delayed Tarring on JT Road, Vatakara causes significant safety hazards due to potholes and dust. The Vatakara Vyapari Vyavasayi Samithi has demanded immediate re-tarring to mitigate the risks to road users.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.