വഴി കെട്ടി അടച്ചു; എലത്തൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്

Mail This Article
എലത്തൂർ∙ വർഷങ്ങളായി എലത്തൂർ മുതൽ പുതിയനിരത്ത് വരെ ഉപയോഗിച്ചുവന്ന വഴി ഇരുമ്പ് കമ്പികൾ കൊണ്ട് കെട്ടിയടച്ച റെയിൽവേയുടെ നടപടിക്കെതിരെ റെയിലോര വഴി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ എലത്തൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് മേയർ ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയർമാൻ ഒ.പി.ഷിജിന അധ്യക്ഷത വഹിച്ചു.
വി.കെ.മോഹൻദാസ്,വി.പി.മനോജ്,ടി.പി.വിജയൻ,എം.കെ.പ്രജോഷ്,മുസ്തഫ,എസ്.എം.ഗഫൂർ എന്നിവർ പ്രസംഗിച്ചു.ജനങ്ങളുടെ വെറുപ്പ് സമ്പാദിക്കുന്ന നടപടിയാണ് വഴി അടച്ചതിലൂടെ റെയിൽവേ ചെയ്യുന്നതെന്നും ഉദ്യോഗസ്ഥ സംവിധാനത്തിൽ പ്രശ്നപരിഹാരം ഉണ്ടായിട്ടില്ലെങ്കിൽ കോർപറേഷൻ ഇടപെട്ട് സംസ്ഥാന സർക്കാറിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടു വന്ന് റെയിൽവേയുമായി ചർച്ച നടത്തുമെന്നും മേയർ പറഞ്ഞു.15ന് കലക്ടറുടെ ചേംബറിൽ മന്ത്രി എ.കെ.ശശീന്ദ്രൻ യോഗം വിളിച്ചിട്ടുണ്ട്. ജനപ്രതിനിധികളും റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരും ,സമരസമിതി നേതാക്കളും യോഗത്തിൽ പങ്കെടുക്കും.