ADVERTISEMENT

നടുവണ്ണൂർ ∙അവിടനല്ലൂരിലെ അരീക്കോത്ത് പാറ മലയിൽ ഉണ്ടായ തീപിടിത്തത്തിൽ‌ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ തീ അണയ്ക്കാൻ സാധിച്ചു.പടരുന്നത് ശ്രദ്ധയിൽപെട്ട ഉടൻ പേരാമ്പ്ര ഫയർ ഫോഴ്സ് ഓഫിസിൽ വിവരം അറിയിച്ചിരുന്നു.വാഹന സൗകര്യമില്ലാത്തതിനാൽ അവർക്ക് എത്താൻ കഴിഞ്ഞില്ല.അവരുടെ നിർദേശത്തിൽ ഫയർ ബെൽറ്റ് ഒരുക്കിയും പച്ചില കൊണ്ട് അടിച്ചും പാറയിടുക്കിനോടു ചേർന്നുള്ള നീരുറവയിൽ നിന്ന് വെള്ളം എത്തിച്ചും കഠിനമായ ശ്രമത്തിലൂടെ തീ അണയ്ക്കുകയായിരുന്നു.സുധീഷ് കിഴക്കോട്ട്, ജിതേഷ് പുലരി, സുരേഷ് ആലക്കണ്ടി, ഷനോജ് അരീക്കോത്ത്, ആനി മൂലാട്, പ്രകാശൻ ഊളേരി, വേണു മേലാത്താലിൽ എന്നിവരുടെ നേതൃത്വം നൽകി.

English Summary:

Naduvannur fire averted: Locals in Avitanalloor bravely extinguished a wildfire on Arikkot hill, preventing wider damage despite challenges faced by the fire department. Their quick response and collaborative efforts were crucial in controlling the blaze.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com