സൈക്കിൾ പദ്ധതിയിൽ അഴിമതി ആരോപിച്ച് യുഡിഎഫ്; ചവിട്ടാൻ പറ്റാത്ത സൈക്കിളുമായി കൗൺസിലർമാരുടെ പ്രതിഷേധം

Mail This Article
കോഴിക്കോട്∙ സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ കോർപറേഷൻ നടപ്പാക്കിയ സൈക്കിൾ പദ്ധതിയിലെ അഴിമതിയും പരാജയവും ഉന്നയിച്ചു യുഡിഎഫ് കൗൺസിലർമാർ കോർപറേഷൻ ഓഫിസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കാറ്റില്ലാത്ത ടയറുള്ള സൈക്കിളുമായാണു കൗൺസിലർമാർ പ്രതിഷേധ സമരത്തിന് എത്തിയത്. മുൻ ഡപ്യൂട്ടി മേയർ പാലക്കണ്ടി മൊയ്തീൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു.കെ.സി.ശോഭിത അധ്യക്ഷത വഹിച്ചു. സൈക്കിൾ പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും സൈക്കിൾ വാങ്ങിയത് മാർക്സിസ്റ്റ് സൊസൈറ്റികളിൽ നിന്നാണെന്നും അവർ ആരോപിച്ചു.
മാനദണ്ഡം മറികടന്നാണു സൈക്കിൾ വാങ്ങിയത്. ഇതിന് പിന്നിൽ വൻ വെട്ടിപ്പുണ്ടെന്നും അവർ പറഞ്ഞു.കെ.വി.കൃഷ്ണൻ, എ.ടി.മൊയ്തീൻ കോയ, പി.വി.ബിനീഷ് കുമാർ, എൻ.എ.സുബൈർ, ടി.ടി.സുഹൈൽ, സി.ടി.സക്കീർ, കൗൺസിലർമാരായ കെ.മൊയ്തീൻകോയ, എസ്. കെ.അബൂബക്കർ, എം.സി.സുധാമണി, കെ.നിർമല, കെ.പി.രാജേഷ്, അജീബ ഷമീൽ, കെ.റംലത്ത്, ഓമന മധു, സാഹിദ, ടി.കെ.ചന്ദ്രൻ, ആയിഷബി പാണ്ടികശാല, എൻ.പി.സൗഫിയ, മനോഹരൻ മങ്ങാറിൽ, അൽഫോൻസ മാത്യു, കവിത അരുൺ എന്നിവർ പ്രസംഗിച്ചു.