ചാലിയേടത്ത് വളവിൽ വീണ്ടും അപകടം: മഴയിൽ റോഡിൽ തെന്നി ബസ് മരത്തിലിടിച്ചു

Mail This Article
×
ചാത്തമംഗലം ∙മുക്കം റോഡിൽ ചാലിയേടത്ത് വളവിൽ സ്വകാര്യ ബസ് മഴയിൽ നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് തെന്നി മാറി.യാത്രക്കാർ കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു. അരീക്കോട്ട് നിന്നു കുന്നമംഗലം ഭാഗത്തേക്ക് വരുന്ന ബസ് ആണ് ഇന്നലെ വൈകിട്ട് ആറരയോടെ അപകടത്തിൽ പെട്ടത്.നിയന്ത്രണം വിട്ട് തെന്നി മാറിയ ബസ് സമീപത്തെ മരത്തിൽ ഇടിച്ച് നിന്നതിനാൽ വലിയ അപകടം ഒഴിവായി.തുടർച്ചയായ വളവുകളും ഇറക്കവും ഉള്ള ഈ ഭാഗത്ത് ഒട്ടേറെ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. റോഡിലെ വളവുകൾ നിവർത്തുകയും വീതി കൂട്ടി ഡിവൈഡറുകൾ സ്ഥാപിക്കുകയും അമിത വേഗം നിയന്ത്രിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തുകയും വേണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിരുന്നു.
English Summary:
Mukkam Road Bus Accident Near Chathamangalam highlights the need for road safety improvements. A private bus skidded off the road due to rain, underscoring the dangers of the area's sharp curves and lack of safety features.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.