കോഴിക്കോട് ജില്ലയിൽ ഇന്ന് (13-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
എംപ്ലോയബിലിറ്റി സെന്ററിൽ കൂടിക്കാഴ്ച 15ന്: കോഴിക്കോട്∙ സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ 15നു രാവിലെ 10.30ന് സ്റ്റുഡന്റ് മെന്റർ, ബിസിനസ് ഡവലപ്മെന്റ് മാനേജർ, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ്, ഫുട്ബോൾ/വോളിബോൾ കോച്ച്, വിഡിയോ എഡിറ്റർ, കണ്ടന്റ് റൈറ്റർ ഫാക്കൽറ്റി, അബാക്കസ് ടീച്ചർ, ഡിസൈനർ, കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. വിവരങ്ങൾക്ക്: 0495-2370176
മെഗാ ജോബ് ഫെയർ 15ന്
കോഴിക്കോട്∙ കാലിക്കറ്റ് സർവകലാശാലയുടെ കീഴിലെ കോഴിക്കോട് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെയും ആൽബിഡോ എജ്യുക്കേറ്ററിന്റെയും നേതൃത്വത്തിൽ 15ന് കല്ലായിലെ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ക്യാംപസിൽ മെഗാ ജോബ് ഫെയർ. ഇരുപത്തഞ്ചോളം കമ്പനികൾ പങ്കെടുക്കും.പ്ലസ്ടു മുതൽ പിജി വരെ യോഗ്യതയുള്ളവർക്ക് അവസരം. 7559095314
മത്സര പരീക്ഷയ്ക്ക് പരിശീലനം
കോഴിക്കോട്∙ ഈസ്റ്റ്ഹില്ലിലെ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ആരംഭിക്കുന്ന സൗജന്യ മത്സര പരീക്ഷ പരിശീലനത്തിനു 26ന് മുൻപ് അപേക്ഷ നൽകണം. 9446833259 എന്ന നമ്പറിലേക്കു Form എന്ന് വാട്സാപ് ചെയ്യണം.
അദാലത്ത് ഇന്ന്
കോഴിക്കോട്∙ വനിതാ കമ്മിഷൻ ജില്ലാതല അദാലത്ത് ഇന്നു രാവിലെ 10ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ. പുതിയ പരാതികളും സ്വീകരിക്കും.
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 8 മുതൽ 5 വരെ ചമൽ, കേളൻമൂല.