ADVERTISEMENT

കോഴിക്കോട് ∙ ദേശീയപാത ആറുവരി വികസനത്തിന്റെ ഭാഗമായി മലാപ്പറമ്പ്, പാച്ചാക്കിൽ ജംക്‌ഷനുകളിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ കൂട്ടിച്ചേർക്കൽ പൂർത്തീകരിച്ചു. ഇന്നു രാത്രിയോടെ കുടിവെള്ളം എല്ലാ മേഖലയിലും എത്തുമെന്നു ജല അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്നു പെരുവണ്ണാമൂഴിയിൽ നിന്നു പമ്പിങ് ആരംഭിച്ചു. 10 മണിക്കൂറിനകം വെള്ളം പ്രധാന ജല സംഭരണികളിൽ എത്തും. താഴ്ന്ന പ്രദേശങ്ങളിൽ പകൽ 12ന് വെള്ളം എത്തുമെങ്കിലും നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിൽ രാത്രി മാത്രമേ എത്തൂ. മലാപ്പറമ്പിൽ ഓവർപാസ് നിർമാണത്തിന്റെ ഭാഗമായാണ് പൈപ്പ് ലൈൻ റോഡ് അരികിലേക്കു മാറ്റിയത്.

English Summary:

Kozhikode water supply restoration is underway. The Japan drinking water project pipeline connection is complete, with water expected to reach all areas of Kozhikode by tonight.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com