ADVERTISEMENT

മുക്കം∙ മണാശ്ശേരിയിൽ 8 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി സഹജർ അലി(29)യെ കുന്നമംഗലം എക്സൈസ് ഇൻസ്പെക്ടർ ടി.കെ.നിഷിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. മലയോര മേഖലയിൽ അതിഥിത്തൊഴിലാളികളെ കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം വ്യാപകമായ സാഹചര്യത്തിലായിരുന്നു പരിശോധന. പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.എസ്.മിൽഡൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ.സുജിത്, ടി.വി.നൗഷീർ, കെ.പി.റനീഷ്, പി.പ്രബീഷ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

English Summary:

Cannabis seizure leads to arrest of Bengali national. Eight kilograms of cannabis were confiscated during a police raid, resulting in the arrest of a man from West Bengal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com