ADVERTISEMENT

ഹിന്ദി അധ്യാപക ഇന്റർവ്യൂ
കോഴിക്കോട്∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി, കാറ്റഗറി നമ്പർ 082/2024) ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തവരുടെ അഭിമുഖം 14, 15, 16 തീയതികളിൽ പിഎസ്‌സി കോഴിക്കോട് മേഖലാ/ജില്ലാ ഓഫിസുകളിൽ നടക്കും. പ്രൊഫൈലിൽ നിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് രേഖകൾ സഹിതം അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച ഓഫിസിൽ ഹാജരാകണം. പരിഷ്‌കരിച്ച ബയോഡേറ്റ പിഎസ്‌സി സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. 0495 2371971.

പ്രീ മെട്രിക് ഹോസ്റ്റൽ  പ്രവേശനം
ഇരിങ്ങല്ലൂർ∙ പ്രീ മെട്രിക് ബോയ്സ് ഹോസ്റ്റലിൽ പ്രവേശനത്തിന് അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ 10% സീറ്റുകളിലേക്ക്  ജനറൽ വിഭാഗക്കാർക്ക് അപേക്ഷിക്കാം.   ജാതി, വരുമാനം, സ്വഭാവ സർട്ടിഫിക്കറ്റ്, അവസാന വർഷത്തെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, 2 ഫോട്ടോ എന്നിവ സഹിതം ഇരുപതിനകം അപേക്ഷിക്കണം. 8547630159.

യുവാക്കളുമായി മുഖ്യമന്ത്രിയുടെ  മുഖാമുഖം നാളെ
കോഴിക്കോട്∙ യുവാക്കളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നാളെ നടക്കും. സർക്കാരിന്റെ പദ്ധതികൾ വിശദീകരിക്കുന്നതിനും പുതിയ കേരളം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമായാണ് മുഖാമുഖം. നാളെ രാവിലെ 9ന് കണ്ടങ്കുളം ജൂബിലി ഹാളിലാണ് പരിപാടി. 14 ജില്ലകളിൽ നിന്ന് 37 മേഖലകളെ പ്രതിനിധീകരിക്കുന്ന 1500 യുവപ്രതിഭകളാണ് പങ്കെടുക്കുന്നത്.  മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്,  സജി ചെറിയാൻ, എ.കെ.ശശീന്ദ്രൻ എന്നിവരും പങ്കെടുക്കും.

മേയ്ത്രയിൽ 31 വരെ സർജിക്കൽ  സ്പെഷ്യൽറ്റി ക്യാംപ്
കോഴിക്കോട് ∙ മേയ്ത്ര ഹോസ്പിറ്റലിൽ 31 വരെ വിവിധ ശസ്ത്രക്രിയ വിഭാഗങ്ങളെ ഉൾപ്പെടുത്തി സർജിക്കൽ സ്പെഷ്യൽറ്റി ക്യാംപ് സംഘടിപ്പിക്കുന്നു. ജനറൽ സർജറി, ഗാസ്ട്രോ സർജറി, ഇഎൻടി, ഗൈനക്കോളജിക്കൽ സർജറി എന്നീ വിഭാഗങ്ങളിലായി രോഗനിർണയത്തിൽ നിന്നും ശസ്ത്രക്രിയയിലേക്കുള്ള മുഴുവൻ ചികിത്സാ ഘട്ടങ്ങളും വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ അത്യാധുനിക സംവിധാനങ്ങളിലൂടെ ആയിരിക്കും നടപ്പിലാക്കുക. റജിസ്ട്രേഷനും ഡോക്ടർ കൺസൽറ്റേഷനും സൗജന്യമാണ്. കൂടാതെ, റേഡിയോളജി, ലാബ് പരിശോധനകൾക്ക് 25% ഇളവും ശസ്ത്രക്രിയകൾക്കായി പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാണ്. 0495–7123456.

സംസ്ഥാന വുഷു  ചാംപ്യൻഷിപ് 10 മുതൽ
കോഴിക്കോട്∙ സംസ്ഥാന സബ് ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് വുഷു ചാംപ്യൻഷിപ് 10നും 11നും  ഇൻഡോർ സ്റ്റേഡിയത്തിൽ  നടക്കും. 8 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് തൗലു വിഭാഗത്തിലും 9  മുതൽ 14 വരെയുള്ള കുട്ടികൾക്ക് സാന്ത വിഭാഗത്തിലും പങ്കെടുക്കാം. ജില്ലാ ചാംപ്യൻഷിപ് ജേതാക്കളാണ് പങ്കെടുക്കുക. 9447204733, 9188402404

ജില്ലാ ജൂനിയർ സോഫ്റ്റ്ബോൾ  ചാംപ്യൻഷിപ്
കുന്നമംഗലം ∙ ജില്ലാ ജൂനിയർ സോഫ്റ്റ്ബോൾ ചാംപ്യൻഷിപ് 10ന് മടവൂർ ഫാക്സ് ഗ്രൗണ്ടിൽ വച്ച് നടക്കും. 15 മുതൽ കണ്ണൂരിൽ വച്ച് നടക്കുന്ന സംസ്ഥാന ചാംപ്യൻഷിപ്പിന് ഉള്ള ടീമിനെ മത്സരത്തിൽ വച്ച് തിരഞ്ഞെടുക്കും. 8593817700.

അധ്യാപക ഒഴിവ്
കൊയിലാണ്ടി∙ ആർഎസ്എം എസ്എൻഡിപി കോളജിൽ ഇംഗ്ലിഷ്, ഹിന്ദി, കൊമേഴ്സ്, മാനേജ്മെന്റ്, കെമിസ്ട്രി, ഫിസിക്സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. 15, 16 തീയതികളിലായാണ് ഇന്റർവ്യൂ.  9446290808.

സൈക്കോളജിസ്റ്റ്
കൊടുവള്ളി ∙ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം 14ന് രാവിലെ 10.30ന്. 9188900237.

ഇന്ന് 
∙സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത. പകൽ താപനില ഉയർന്നിരിക്കും
∙തീരപ്രദേശത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
∙കേരള– ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല

വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 8.30 മുതൽ 6 വരെ കമ്പനിമുക്ക്, ദയാപുരം സ്കൂൾ, വലിയപൊയിൽ പൗൾട്രി ഫാം പരിസരം.
∙ 9 – 12: പെരുമാനിപടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com