ADVERTISEMENT

മുക്കം∙ തൊഴിലാളികൾക്കിടയിലേക്ക് കൂറ്റൻ മരം വീണ് മൂന്ന് അതിഥിതൊഴിലാളികൾക്ക് പരുക്ക്. മുക്കം മരഞ്ചാട്ടി റോഡിൽ കുമാരനെല്ലൂരിൽ കോൺക്രീറ്റ് ജോലിയിലേർപ്പെട്ട തൊഴിലാളികൾക്കിടയിലേക്കാണ് മരംവീണത്. സംഭവത്തിൽ മൂന്ന് അതിഥിതൊഴിലാളികൾക്ക് പരുക്കേറ്റെങ്കിലും  അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളി ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. റോഡിന് സംരക്ഷണ ഭിത്തി നിർമിക്കുന്ന ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾക്ക് മുകളിലൂടെ സമീപത്തുണ്ടായിരുന്ന കൂറ്റൻ പാറക മരം കടപുഴകി വീഴുകയായിരുന്നു. ബംഗാൾ സ്വദേശികളായ മുഹമ്മദ് നൂറുൽ ആലം (42), ബാബു (27), ജമാൽ (20) എന്നിവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വൈദ്യുത ലൈനും തകരാറിലായി. ഭിന്ന ശേഷിക്കാരനായ യൂസഫ് നടത്തുന്ന പെട്ടിക്കടയ്ക്കു തൊട്ടടുത്തായാണ് മരം പതിച്ചത്. മുക്കത്തുനിന്നും സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നി രക്ഷാ സേനാംഗങ്ങൾ  മരം മുറിച്ച് ഗതാഗതം പുന:സ്ഥാപിച്ചു. 

tree2
English Summary:

Three migrant workers were injured after a tree fell on them in Mukkam, Kerala. The incident, which occurred during a road construction project, resulted in minor injuries and power line damage but thankfully the workers survived.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com