കോഴിക്കോട് ജില്ലയിൽ ഇന്ന് (10-05-2025); അറിയാൻ, ഓർക്കാൻ

Mail This Article
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത
∙ കേരള– ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
∙ ബാങ്ക് അവധി
കെ ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന 14 മുതൽ
കോഴിക്കോട്∙ കെ ടെറ്റ് പരീക്ഷയിൽ വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന 14 മുതൽ 17 വരെ നടക്കും. ഈ ദിവസങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തവർ 23, 24 തീയതികളിൽ ഹാജരാകണമെന്നു ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.
മുഖാമുഖം മാറ്റി
കോഴിക്കോട്∙ എൽഡിഎഫ് സർക്കാരിന്റെ വാർഷികവുമായി ബന്ധപ്പെട്ട് ഇന്നു കണ്ടങ്കുളം ജൂബിലി ഹാളിൽ നിശ്ചയിച്ചിരുന്ന മുഖാമുഖം പരിപാടി മാറ്റി.
ശിൽപശാല 17ന്
കോഴിക്കോട് ∙ ഭാഷാസമന്വയ വേദിയും എം.എൻ.സത്യാർഥി ട്രസ്റ്റും ചേർന്നു വിവർത്തനത്തിൽ തൽപരരായവർക്കു ശിൽപശാല നടത്തുന്നു. 17ന് രാവിലെ മാനാഞ്ചിറ ട്രെയിനിങ് സ്കൂളിലാണു ശിൽപശാല. 9446831010.
ജല വിതരണം മുടങ്ങും
വടകര ∙ പുറമേരി അമരാവതി ലൈനിൽ വേങ്ങോളി പാലത്തിൽ പൈപ്പ് മാറ്റുന്നതു കൊണ്ട് 12 മുതൽ 5 ദിവസം അമരാവതി പമ്പ് ഹൗസ് വഴിയുള്ള ജല വിതരണം മുടങ്ങും.
തൈ വിതരണം
വില്യാപ്പള്ളി ∙ കൃഷി ഭവനിൽ ഓണത്തിന് പൂക്കൃഷി പദ്ധതിയിൽ റജിസ്റ്റർ ചെയ്ത ഗ്രൂപ്പുകൾക്ക് കൃഷി ചെയ്യുന്നതിനും കുറ്റ്യാടി തെങ്ങിൻ തൈ സബ്സിഡി നിരക്കിൽ നൽകാനും അപേക്ഷ ക്ഷണിച്ചു. 0496 2533120.
ലാസ്കർ നിയമനം
വടകര ∙ തീരദേശ പൊലീസ് സ്റ്റേഷനിൽ ബോട്ട് ലാസ്കർ ഒഴിവിലേക്ക് 20 ന് അകം അപേക്ഷിക്കണം.
ടെക്നിക്കൽ കോഴ്സ്
മടപ്പള്ളി∙ ജിവിഎച്ച്എസ്എസ് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ ജിഎസ്ടി അസിസ്റ്റന്റ് സിസിടിവി ഇൻസ്റ്റലേഷൻ ടെക്നിഷ്യൻ കോഴ്സിലേക്ക് 15 മുതൽ 23 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 8078215751.
സ്കിൽ ഡവലപ്മെന്റ് കോഴ്സുകൾ
അത്തോളി ∙ ജിവിഎച്ച്എസ്എസ് അത്തോളി സ്കിൽ ഡവലപ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജിഎസ്ടി അസിസ്റ്റന്റ്, അസിസ്റ്റന്റ് റോബട്ടിക് ടെക്നിഷ്യൻ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 16,17 തീയതികളിലായി അഭിമുഖം. ഹയർ സെക്കൻഡറി വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാർഥികൾ, ഔട്ട് ഓഫ് സ്കൂൾ വിദ്യാർഥികൾ, സ്കോൾ കേരളയിൽ റജിസ്റ്റർ ചെയ്ത വിദ്യാർഥികൾ, ഈ വർഷം പത്താം ക്ലാസ് പൂർത്തിയാക്കിയവർ, ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാർഥികൾ തുടങ്ങി 15 മുതൽ 23 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശനം സൗജന്യം.
പേരാമ്പ്ര ∙ പൊതുവിദ്യാഭ്യാസ വകുപ്പ് ആവള കുട്ടോത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററിൽ ബേക്കറി ടെക്നിഷ്യൻ, സോളർ എൽഇഡി ടെക്നിഷ്യൻ കോഴ്സിലേക്ക് 15ന് മുൻപ് സ്കൂൾ ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. 8139804818.
അധ്യാപക നിയമനം
ബാലുശ്ശേരി ∙ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ സ്പെഷൽ അധ്യാപക ഒഴിവിൽ താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 15ന് ഉച്ചയ്ക്ക് 2ന് പഞ്ചായത്ത് ഓഫിസിൽ.