മധുര ബസാർ ബി–4 ബി–5 റോഡ് തകർന്നു; യാത്രക്കാർ ദുരിതത്തിൽ

Mail This Article
×
ചെറുവണ്ണൂർ ∙ മധുര ബസാർ ബി–4 ബി–5 റോഡിൽ ഗതാഗതം ദുസ്സഹം. പലയിടത്തും ടാറിങ് പൊളിഞ്ഞു റോഡ് ദുർഘടമായി. ത്വാഹ മസ്ജിദ് പരിസരം മുതൽ ചെറൂക്ക് പറമ്പ് അങ്കണവാടി വരെ പാത തകർന്നു കിടപ്പാണ്. ഇവിടെ റോഡിൽ വലിയ കുഴിയാണ്. ചെറൂക്ക് പറമ്പ് അങ്കണവാടിക്കു മുൻപിൽ ചെളി കെട്ടിക്കിടക്കുന്നുണ്ട്. പ്രദേശത്തെ ഗോഡൗണുകളിലേക്കും മറ്റും എത്തുന്ന വാഹന യാത്രക്കാരും ആശങ്കയിലാണ്. ഫലപ്രദമായ ഓട ഇല്ലാത്തതാണ് റോഡ് കുളമാകാൻ കാരണം. മഴക്കാലത്ത് റോഡിൽ പലയിടത്തും വെള്ളം കെട്ടി നിൽക്കും. ഒട്ടേറെ ഭാരവാഹനങ്ങൾ കടന്നു പോകുന്ന പാത സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
English Summary:
Cheruvannoor Road Damage: The Madhura Bazaar B-4 B-5 road in Cheruvannoor is in a dilapidated condition with large potholes and significant waterlogging, causing major traffic issues. Residents urge authorities to take immediate action to repair the road and improve drainage.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.