ADVERTISEMENT

കോഴിക്കോട്∙ എസ്എസ്എൽ സി പരീക്ഷയിൽ വിജയത്തിളക്കവുമായി ജില്ല; 99.67% വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 0.15 ശതമാനമാണ് കുറവു വന്നത്. കഴിഞ്ഞ വർഷം 99.82% പേരാണ് ജയിച്ചത്. ജില്ലയിൽ ആകെ 43841 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 43697 പേർ ജയിച്ചു. ആകെ പരീക്ഷ എഴുതിയ 22167 ആൺകുട്ടികളിൽ 22059 പേർ പാസായി. 21674 പെൺകുട്ടികളിൽ 21638 പേർ പാസായി. ജില്ലയിൽ ആകെ 7410 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 2439 ആൺകുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ 4971 പെൺകുട്ടികൾ നേട്ടം കൊയ്തു.

വിജയ ശതമാനത്തിൽ വടകര മുന്നിൽ
വടകര വിദ്യാഭ്യാസ ജില്ലയിൽ 99.86% പേർ ജയിച്ചു. 16017 കുട്ടികളാണ് പരീക്ഷ എഴുതിയത്. 15995 പേർ പാസായി  ഇതിൽ പരീക്ഷ എഴുതിയ 8198 ആൺകുട്ടികളിൽ 8183 പേർ പാസായി. 7819 പെൺകുട്ടികളിൽ 7812 പേർ പാസായി. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ 99.27% പേർ വിജയിച്ചു. ആകെ 12682 പേർ പരീക്ഷ എഴുതി. 12590 പേർ പാസായി. 6095 ആൺകുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 6031 പേർ പാസായി. 6587 പെൺകുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 6559 പേർ പാസായി.താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ 99.8% പേരാണ് പാസായത്. ആകെ 15142 പേർ പരീക്ഷ എഴുതി. 15112 പേർ പാസായി. 7874 ആൺകുട്ടികൾ പരീക്ഷ എഴുതി. 7845 പേർ പാസായി. 7268 പെൺകുട്ടികൾ‍ പരീക്ഷ എഴുതി. 7267 പേർ പാസായി.

എ പ്ലസിലും ജില്ലയിൽ മുന്നിൽ വടകര
ജില്ലയിൽ എ പ്ലസ് നേട്ടത്തിലും വടകര വിദ്യാഭ്യാസ ജില്ലയാണ് മുന്നിൽ. വടകര വിദ്യാഭ്യാസ ജില്ലയിൽ 2863 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടി. 987 ആൺകുട്ടികൾ‍ക്കും 1876 പെൺകുട്ടികൾക്കുമാണ് എല്ലാ വിഷയത്തിലും എ പ്ലസ്.കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ 1820 പേർക്ക് എ പ്ലസ് കിട്ടി. ഇതിൽ 508 ആൺകുട്ടികൾക്കും 1312 പെൺകുട്ടികൾക്കുമാണ് എ പ്ലസ് നേട്ടം.താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ 2727 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ്. 944 ആൺകുട്ടികളും 1783 പെൺകുട്ടികളുമാണ് നേട്ടം കൊയ്തത്.ജില്ലയിൽ ഏറ്റവുമധികം എ പ്ലസ് നേടിയത് താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചക്കാലയ്ക്കൽ സ്കൂളാണ്. 216 വിദ്യാർഥികളാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്. സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനത്താണ് ചക്കാലയ്ക്കൽ സ്കൂൾ.

നൂറിൽ നൂറ് ഇവർക്ക്
ജില്ലയിൽ നൂറുശതമാനം വിജയത്തിളക്കം സ്വന്തമാക്കിയത് 149 സ്കൂളുകളാണ്. 51 സർക്കാർ സ്കൂളുകളും 70 എയ്ഡഡ് സ്കൂളുകളും 28 അൺ എയ്ഡഡ് സ്കൂളുകളുമാണ് പരീക്ഷയെഴുതിയ എല്ലാവരെയും പാസാക്കിയത്. 
നൂറുമേനി കൊയ്ത സ്കൂളുകൾ:
തിരുവങ്ങാട് ഗവ. എച്ച്എസ്എസ്, കൊടുവള്ളി ഗവ. വിഎച്ച്എസ്എസ്, വടകര സംസ്കൃതം എച്ച്എസ്എസ്, വടകര പുത്തൂർ ഗവ. എച്ച്എസ്എസ്, ചോറോട് ജിഎച്ച്എസ്എസ്, പുതുപ്പണം ജെഎൻഎം ജിഎച്ച്എസ്, മടപ്പള്ളി ജിവിഎച്ച്എസ്, അഴിയൂർ ജിവിഎച്ച്എസ്, ആവള കുട്ടോത്ത് ജിഎച്ച്എസ്, ഓർക്കാട്ടേരി കെകെഎം ജിഎച്ച്എസ്, കല്ലാച്ചി ജിഎച്ച്എസ്എസ്, കൊയിലാണ്ടി ജിആർഎഫ്ടി എച്ച്എസ്, കൊയിലാണ്ടി ജിവിഎച്ച്എസ്, പന്തലായനി ജിഎച്ച്എസ്, മണിയൂർ പഞ്ചായത്ത് എച്ച്എസ്, വെള്ളിയോട് ജിഎച്ച്എസ്, വൻമുഖം ജിഎച്ച്എസ്, കാവിലുംപാറ ജിഎച്ച്എസ്, ചെറുവണ്ണൂർ ജിഎച്ച്എസ്, ചാലപ്പുറം ഗവ. ഗണപത് ബോയ്സ്, കല്ലായി ഗവ. ഗേൾസ് എച്ച്എസ്, നടക്കാവ് ജിവിഎച്ച്എസ്, കാരപ്പറമ്പ് ജിഎച്ച്എസ്എസ്,

കുറ്റിച്ചിറ ജിവിഎച്ച്എസ്, പറയഞ്ചേരി ഗവ. ബോയ്സ്, പറയഞ്ചേരി ഗവ. ഗേൾസ്, ബേപ്പൂർ ജിആർഎഫ് ടിഎച്ച്എസ്, പുതിയാപ്പ ജിഎഫ്എച്ച്എസ്എസ്, മെഡിക്കൽ കോളജ് ക്യാംപസ് ഗവ. എച്ച്എസ്, പെരിങ്ങൊളം ജിഎച്ച്എസ്എസ്, കക്കോടി ജിഎച്ച്എസ്, ചെറുവണ്ണൂർ ജിവിഎച്ച്എസ്എസ്, കുണ്ടൂപ്പറമ്പ് ജിഎച്ച്എസ്എസ്, നല്ലളം ജിഎച്ച്എസ്, കായണ്ണ ജിഎച്ച്എസ്എസ്, നടുവണ്ണൂർ ജിഎച്ച്എസ്, ശിവപുരം ജിഎച്ച്എസ്എസ്, അവിടനല്ലൂർ എൻ.എൻ.കക്കാട് മെമ്മോറിയൽ, ബാലുശ്ശേരി ഗവ. ഗേൾസ്, പൂനൂർ ജിഎച്ച്എസ്, കോക്കല്ലൂർ ജിഎച്ച്എസ്എസ്, കൊളത്തൂർ‍ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ജിഎച്ച്എസ്, പയമ്പ്ര ജിഎച്ച്എസ്, കൊടുവള്ളി ജിഎച്ച്എസ്, നായർകുഴി ജിഎച്ച്എസ്, ചാത്തമംഗലം ജിഎച്ച്എസ്, നരിക്കുനി ജിഎച്ച്എസ്, ബാലുശ്ശേരി ജിവിഎച്ച്എസ്എസ്, പറമ്പിൽ ജിഎച്ച്എസ്, ചെറുവാടി ജിഎച്ച്എസ്, പേരാമ്പ്ര പ്ലാന്റേഷൻ ജിഎച്ച്എസ്, രാരോത്ത് ജിഎംഎച്ച്എസ്.

കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾ‍സ്, പ്രോവിഡൻസ് ഗേൾസ് എച്ച്എസ്, സെന്റ് വിൻസന്റ് കോളനി ഗേൾസ്, വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ്, ബിഇഎം ഗേൾസ്, സെന്റ് ജോസഫ്സ് ബോയ്സ്, ദേവഗിരി സാവിയോ എച്ച്എസ്, കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ്, എലത്തൂർ സിഎംസി ബോയ്സ്, സിഎംസി ഗേൾസ്, ചേളന്നൂർ എകെകെആർ ബോയ്സ്, എകെകെആർ ഗേൾസ് എച്ച്എസ്, വടകര സെന്റ് ആന്റണീസ് ഗേൾസ്, വടകര എംയുഎം വിഎച്ച്എസ്, പുറമേരി കടത്തനാട് രാജ, നാദാപുരം ടിഐഎംജിഎച്ച്എസ്, പേരോട് എംഐഎം എച്ച്എസ്എസ്, അരിക്കുളം കെപിഎം എസ്എം എച്ച്എസ്, വിലങ്ങാട് സെന്റ് ജോർജ്, നടുവത്തൂർ എസ്‌വിഎ,പൊയിൽക്കാവ് എച്ച്എസ്, തിരുവള്ളൂർ എസ്എൻ, ആയഞ്ചേരി റഹ്മാനിയ, കായക്കൊടി കെപിഇഎസ്,

വട്ടോളി സംസ്കൃതം എച്ച്എസ്, നരിപ്പറ്റ ആർഎൻഎം, മരുതോങ്കര സെന്റ് മേരീസ്, പാടത്തുംകടവ് ഹോളിഫാമിലി, കുണ്ടുതോട് പി.ടി.ചാക്കോ മെമ്മോറിയൽ, വടക്കുമ്പാട് എച്ച്എസ്, ചിങ്ങപുരം സികെജി, ചേരാപുരം വേളം എച്ച്എസ്, തുറയൂർ ബിടിഎം എച്ച്എസ്, എ.ജെ.ജോൺ മെമ്മോറിയൽ എച്ച്എസ്, കോട്ടക്കൽ കുഞ്ഞാലിമരക്കാർ മെമ്മോറിയൽ, ക്രസന്റ് വാണിമേൽ, പന്തീരാങ്കാവ് എച്ച്എസ്, രാമനാട്ടുകര സേവാമന്ദിർ പോസ്റ്റ് ബേസിക്സ്, രാമനാട്ടുകര ആർഎച്ച്എസ്, കല്ലാനോട് സെന്റ് മേരീസ് എച്ച്എസ്, കുളത്തുവയൽ സെന്റ് ജോർജ് എച്ച്എസ്, നടുവണ്ണൂർ എച്ച്എസ്എസ്, നൻമണ്ട എച്ച്എസ്, കുട്ടമ്പൂർ എച്ച്എസ്, വേളംകോട് സെന്റ് ജോർജ്, കൂത്താളി വിഎച്ച്എസ്, പേരാമ്പ്ര എച്ച്എസ്, കൂരാച്ചുണ്ട് സെന്റ് തോമസ്, വേനപ്പാറ ഹോളിഫാമിലി, തിരുവമ്പാടി സേക്രഡ് ഹാർട്സ്, പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻ, തോട്ടുമുക്ക സെന്റ് തോമസ്, മാറഞ്ചേരി മേരിഗിരി, കൂമ്പാറ ഫാത്തിമാബി,

കക്കാടംപോയിൽ സെന്റ് മേരീസ്,  കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ്, പാലോറ എച്ച്എസ്എസ്, മുക്കം എച്ച്എസ്എസ്, ആനയാംകുന്ന് വിഎംഎച്ച്എം, ചേന്നമംഗല്ലൂർ എച്ച്എസ്, കൂടത്തായി സെന്റ് മേരീസ്,  കട്ടിപ്പാറ ഹോളിഫാമിലി, ചെമ്പനോട സെന്റ് ജോസഫ്സ്, കണ്ണോത്ത് സെന്റ് ആന്റണീസ്, മണാശ്ശേരി എംഎംഒ ബോയ്സ്, മണാശ്ശേരി എംഎംഒ ഗേൾസ്, ഈങ്ങാപ്പുഴ എംജിഎം, മർകസ് ഗേൾസ് എച്ച്എസ്, കോടഞ്ചേരി സെന്റ് ജോസഫ്സ്, നെല്ലിപ്പൊയിൽ സെന്റ് ജോൺസ് എച്ച്എസ്, വടകര ശ്രീനാരായണ എച്ച്എസ്, കാപ്പാട് ഇലാഹിയ, കോട്ടക്കൽ ഇസ്‌ലാമിക് അക്കാദമി എച്ച്എസ്, കൊയിലാണ്ടി ഐസിഎസ്, മീഞ്ചന്ത എൻഎസ്എസ്,

കോഴിക്കോട് ഗുജറാത്തി വിദ്യാലയ, മാത്തറ കാലിക്കറ്റ് ഇസ്‌ലാമിക്, കോഴിക്കോട് അയ്യത്താൻ മെമ്മോറിയൽ, ചിൻമയ ഇഎം എച്ച്എസ്എസ്, സിൽവർ ഹിൽസ് എച്ച്എസ്, പ്രസന്റേഷൻ എച്ച്എസ്എസ്, വെനേറിണി ഇഎം എച്ച്എസ്, ജെഡിടി ഇസ്‌ലാം ഇഖ്റ, മാവൂർ ക്രസന്റ്, ഖാദിസിയ ഇംഗ്ലിഷ് സ്കൂൾ, കോട്ടൂളി സരസ്വതി വിദ്യാമന്ദിർ, മർകസ് ഇന്റർ‍നാഷനൽ സ്കൂൾ, ഒലിവ് ഇംഗ്ലിഷ് സ്കൂൾ. കെഎംഒ എച്ച്എസ് കൊടുവള്ളി, നൻമണ്ട സരസ്വതി വിദ്യാമന്ദിർ, തിരുവമ്പാടി ഇൻഫന്റ് ജീസസ്, പരപ്പൻപൊയിൽ എൻഐആർ, മടവൂർ സിഎം, ഓമശ്ശേരി വാദിഹുദ, തലയാട് ദാറുറഹ്മ, കല്ലുരുട്ടി അൽ ഇർഷാദ്, കരുവൻപൊയിൽ അൻസാർ ഇംഗ്ലിഷ് മീഡിയം സ്കൂ ൾ, ചെറുവാടി ഹിൽടോപ്പ്

English Summary:

Kozhikode SSLC results show a 99.67% pass rate, slightly lower than last year. Vadakara district topped the charts with the highest pass percentage and A+ grade count, highlighting the overall academic success of Kozhikode.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com