ADVERTISEMENT

കോഴിക്കോട്∙ എൻസിസി കോഴിക്കോട് ഗ്രൂപ്പിന്റെ കീഴിൽ 9 കേരള ഗേൾസ്‌ ബറ്റാലിയന്റെ നേതൃത്വത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന വാർഷികദശദിന ക്യാംപിന് വെസ്റ്റ് ഹില്ലിൽ തുടക്കമായി. എൻസിസി 9 കേരള ഗേൾസ്‌ ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ ആർ.വെങ്കടേശൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ നിന്നും 380 കേഡറ്റുകൾ പങ്കെടുക്കുന്ന ക്യാംപിൽ വ്യക്തിത്വ വികസന ക്ലാസുകൾ , സാമൂഹികസുരക്ഷ ക്ലാസുകൾ , ആരോഗ്യ ശുചിത്വ ക്ലാസുകൾ , സ്വയം പ്രതിരോധ പരിശീലനം , എൻസിസി വിഷയ പരിശീലനം എന്നിവ നടക്കും. ക്യാംപ് മെയ് 21നു സമാപിക്കും.

English Summary:

Kozhikode NCC Camp: A ten-day annual camp for the 9th Kerala Girls Battalion NCC is underway in Kozhikode, featuring training in personality development and self-defense. 380 cadets from three districts are participating in this important training event.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com