ADVERTISEMENT

കുറ്റ്യാടി∙  സ്വകാര്യ ബസും ലോറിയും ചെറിയ കുമ്പളത്തുവച്ച് കൂട്ടിയിടിച്ച് 20 പേർക്ക് പരുക്ക്. ഇന്നലെ വൈകിട്ട് 3.40 നാണ് അപകടം.  പരുക്കേറ്റ 5 പേരെ കുറ്റ്യാടി ഗവ. ആശുപത്രിയിലും  15 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ശാലു പനിക്കീഴിൽ (23) നാണു പുതിയോട്ടിൽ (79) സുമ ഏരൻതോട്ടം (50) നിഷ അമ്പലക്കുളങ്ങര (45) അഷറഫ് ബാലുശ്ശേരി (48) അബ്ദുൽ സലാം കുത്താളി ( 50 ) ചന്ദ്രൻ (60) കുഞ്ഞി കേളപ്പൻ നായർ (65) രമ്യ (37) സീമ (40) ചന്ദ്രൻ (69) രജികുമാർ (52) തനിഹ (32), സീമ (40), സുധീഷ് (43) കുഞ്ഞിക്കണ്ണൻ (73), നദീറ (45) ചന്ദ്രൻ (60) അനൂത്ത (16)  എന്നിവർക്കാണ് പരുക്കേറ്റത്. നിയന്ത്രണം വിട്ട ബസ് ആദ്യം കാറിൽ ഇടിച്ച ശേഷം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരും ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. കുറ്റ്യാടി–കോഴിക്കോട് റൂട്ടിൽ ഒരുമണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു.

English Summary:

Accident leaves 20 injured after a bus and lorry collision. The accident near Cherriyakumbalam disrupted traffic for an hour, with victims transported to nearby hospitals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com