തകർന്ന കൈവരിക്കു പകരം ഒരു കഷണം കയർ മാത്രം

Mail This Article
×
ചെലവൂർ∙ ദേശീയപാതയിൽ മണിക്കൂറിൽ ആയിരക്കണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന ചെലവൂർ ഗവ.എൽപി സ്കൂളിന് സമീപം തോടിന്റെ തകർന്ന കൈവരിക്കു പകരം സുരക്ഷയ്ക്കായി സ്ഥാപിച്ചത് ഒരു കഷണം കയർ മാത്രം. ഒരു മാസത്തിൽ ഏറെ ആയി റോഡിനോട് ചേർന്നുള്ള കൈവരി തകർന്ന് യാത്രക്കാർക്ക് ഭീഷണിയായി മാറിയിട്ട്. പരിചയമില്ലാത്ത ഡ്രൈവർമാർ തൊട്ടടുത്ത് എത്തിയാൽ മാത്രമേ അപകട സാധ്യത തിരിച്ചറിയാൻ കഴിയൂ. ആഴമേറിയ തോട്ടിൽ മഴ തുടങ്ങിയാൽ വെള്ളവും ഉണ്ടാകും. തിരക്കേറിയ ഭാഗത്ത് റോഡിന് വിസ്തൃതി ഇല്ലാത്തതും കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ മതിയായ സൗകര്യം ഇല്ലാത്ത അവസ്ഥയും ആണ്. രാത്രി വെളിച്ചക്കുറവും ഉള്ള ഭാഗത്താണ് അധികൃതർ യാത്രക്കാരുടെ ജീവന് വില കൽപിക്കാതെ അപകട സാധ്യത തുറന്നിട്ട നിലയിൽ ഉള്ളത്.
English Summary:
Road safety near Chelavur Government LP School is critically compromised by a damaged railing. The absence of proper safety measures on the busy National Highway puts drivers and pedestrians at risk, highlighting the urgent need for government intervention.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.