ADVERTISEMENT

കോഴിക്കോട് ∙ കാപ്പാട് ബീച്ച് വാക്ക്‌വേയിലെ മരങ്ങളില്‍ ഓര്‍ക്കിഡ് വസന്തം തീര്‍ക്കാനൊരുങ്ങി മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനും കോഴിക്കോട് ഡിടിപിസിയും. കേരളത്തിലെ റോഡുകളുടെ വശങ്ങളില്‍ കാണുന്നതും വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുറിച്ചുമാറ്റപ്പെടുന്ന മരങ്ങളില്‍ കാണുന്നതുമായ ഓര്‍ക്കിഡുകളെയാണ് വൈല്‍ഡ് ഓര്‍ക്കിഡുകളെ പുരധിവസിപ്പിക്കുന്ന പദ്ധതിയിലൂടെ കാപ്പാട് ബീച്ചിലേക്ക് മാറ്റിനടുന്നത്. തദ്ദേശീയ ഓര്‍ക്കിഡ് ഇനങ്ങളായ റിങ്കോസ്‌റ്റൈലിസ് റെറ്റിയൂസ, സിമ്പിഡിയം അലോയ്‌ഫോളിയം, ഫോളിഡോട്ട, അക്കാമ്പെ, ഡെന്‍ഡ്രോബിയം ഓവേറ്റം, ഡെന്‍ഡ്രോബിയം ബാര്‍ബേറ്റുലം, ഒബ്രോണിയ, ഏറിഡിസ് ക്രിസ്പ്പാ തുടങ്ങിയവയാണ് ബീച്ചിലെ മരങ്ങളില്‍ നട്ടുപിടിപ്പിക്കുന്നത്.

kappad-beach-orchid-conservation-2

പശ്ചിമഘട്ട ജൈവവൈവിധ്യ സമ്പന്നതയുടെ അടയാളമായ ഓര്‍ക്കിഡ് വൈവിധ്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെയും അവയുടെ സംരക്ഷണത്തെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെയും ഭാഗമായാണ് ഡെൻമാർക്ക് ആസ്ഥാനമായുള്ള ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എജ്യൂക്കേഷന്റെ ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കേഷനുള്ള കാപ്പാട് ബീച്ചില്‍ ഓര്‍ക്കിഡ് നടുന്നത്. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫെബ്രുവരി അവസാനം ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നിന്നായി കൂടുതല്‍ ഓര്‍ക്കിഡ് ഇനങ്ങളെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നേതൃത്വത്തിൽ ബീച്ചില്‍ എത്തിച്ചു. ബീച്ചിലെ മരങ്ങളില്‍ ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുകയാണ്.

kappad-beach-orchid-conservation-1
English Summary:

Kappad Beach orchid conservation is underway, bringing native orchids back to life. The initiative, led by the Malabar Botanical Garden, aims to showcase the region's biodiversity and secure Blue Flag certification for the beach.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com