ADVERTISEMENT

കോഴിക്കോട് ∙ കേരള സംസ്ഥാന ഹജ് കമ്മിറ്റി മുഖേന വെള്ളിയാഴ്ച സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി 1086 തീർഥാടകർ യാത്രയാകും. ഈ വർഷം ഇതാദ്യമായാണ് ഒരു ദിവസം ഇത്രയും കൂടുതൽ പേർ പുറപ്പെടുന്നത്. കോഴിക്കോട് നിന്നും രണ്ട് വിമാനങ്ങളിലായി 344, കണ്ണൂരിൽ നിന്നും ഒരു വിമാനത്തിൽ 167 കൊച്ചിയിൽ നിന്നും രണ്ടു വിമാനങ്ങളിലായി 575 പേരുമാണ് യാത്രയാവുക.

കോഴിക്കോട് നിന്നും പുലർച്ചെ 1.10 നും രാവിലെ 8.05 നും, കണ്ണൂരിൽ നിന്നും വൈകിട്ട് 4.30 നുമാണ് സർവീസ്. കൊച്ചിയിൽ നിന്നും ആദ്യ വിമാനം വെള്ളിയാഴ്ച വൈകിട്ട് 5.55 ന് 146 പുരുഷന്മാരും 143 സ്ത്രീകളുമായി പുറപ്പെടും. സൗദി സമയം രാത്രി 9.20 ന് വിമാനം ജിദ്ദയിലിറങ്ങും. ആദ്യ വിമാനത്തിന്റെ ഫ്ലാഗ് ഓഫ് കർമം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഹജ് തീർഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും.

രാത്രി 8.20 ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനത്തിൽ 146 പുരുഷന്മാരും 140 സ്ത്രീകളും യാത്രയാകും. ശനിയാഴ്ച കോഴിക്കോട് നിന്നും രണ്ട്, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്നും ഓരോ സർവീസ് വീതമാണുള്ളത്. കരിപ്പൂരിൽ നിന്നുള്ള സർവീസുകൾ മേയ് 22 ന് അർധരാത്രിയോടെ സമാപിക്കും. കരിപ്പൂരിൽ വ്യാഴാഴ്ച നടന്ന യാത്രയയപ്പ് സംഗമത്തിനു ഹജ് കമ്മിറ്റി അംഗം കെ. ഉമർ ഫൈസി മുക്കം നേതൃത്വം നൽകി. മുൻ മന്ത്രി ടി.കെ.ഹംസ, ഹജ് സെൽ സ്പെഷൽ ഓഫിസർ യു.അബ്ദുൽ കരീം, ഹസൻ സഖാഫി തറയിട്ടാൽ, യൂസുഫ് പടനിലം തുടങ്ങിയവർ പങ്കെടുത്തു.

English Summary:

1086 Kerala Hajj pilgrims depart from three airports on Friday – the largest single-day departure this year. Flights from Kozhikode, Kannur, and Kochi to Jeddah are detailed, including flight times and passenger numbers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com