ADVERTISEMENT

കോഴിക്കോട് ∙ എല്‍ജിബിടിക്യു സമൂഹത്തെ ‘കുറ്റവാളികള്‍’ എന്ന് വിളിച്ച് അപമാനിച്ച സംഭവത്തില്‍ ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരെ പ്രതിഷേധം. എംപി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എല്‍ജിബിടിക്യുഐഎ കമ്യൂണിറ്റി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു.

ഓള്‍ ഇന്ത്യ പ്രഫഷനല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ദേശവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധം, എല്‍ജിബിടിക്യു സമൂഹത്തോടുള്ള ഐക്യത്തിന്റെയും വിവേചനത്തിനുമെതിരെയുള്ള പ്രതിരോധത്തിന്റെയും ഭാഗമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. മലബാര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ഡയറക്ടര്‍ നസർ, ‘അമ്മ കള്‍ച്ചറല്‍ സൊസൈറ്റി’യുടെ പ്രസിഡന്റ് അശ്വതി, എഐപിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ക്രിസ്റ്റി എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. എല്‍ജിബിടിക്യു സംസ്ഥാന വിഭാഗം നേതാവായ അവിനാഷ് പ്രതിഷേധത്തിന് നേതൃത്വം നല്‍കി. വിദ്വേഷം പടര്‍ത്തുന്ന പ്രസ്താവനകളില്‍ നിന്നും ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കണമെന്ന് അവിനാഷ് ആവശ്യപ്പെട്ടു.

English Summary:

Protest erupts in Kozhikode, Kerala against BJP MP Nishikant Dubey's derogatory remarks targeting the LGBTQ+ community. Activists demand an apology for the hate speech and call for an end to discrimination.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com