ADVERTISEMENT

നാദാപുരം∙ ചെക്യാട്, തൂണേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മയ്യഴിപ്പുഴയ്ക്കു കുറുകെ ചേട്യാലക്കടവിൽ പണി തുടങ്ങിയ പാലത്തിന്റെ പ്രവൃത്തി പൂർത്തിയാകാത്തത് തൂണേരി പഞ്ചായത്തിൽപ്പെടുന്ന മുടവന്തേരി ഭാഗത്തുകാർക്ക് ദുരിതം സൃഷ്ടിക്കുന്നെന്നു പരാതി. പാലത്തിന്റെ ഉപരിതലം കോൺക്രീറ്റ് പൂർത്തീകരിച്ചെങ്കിലും ‌അപ്രോച്ച് റോഡിന്റെ പണി ഒച്ചിന്റെ വേഗത്തിൽ നീങ്ങുന്നതാണ് പ്രശ്നമായത്. പുഴയോരത്തു താമസിക്കുന്ന ചെമ്പോടത്തിൽ പുരുഷുവിന്റെ വീട്ടിലേക്ക് പുഴ വെള്ളം കയറി താമസത്തിനു പറ്റാത്ത പരുവത്തിലാകുമെന്നതാണു സ്ഥിതി. മുൻ വർഷങ്ങളിൽ പാലം പണി ഈ പ്രദേശത്തുകാർക്ക് ഏറെ ദുരിതങ്ങൾ സമ്മാനിച്ചിരുന്നു. 

പണി തീരുന്നതോടെ ദുരിതം തീരുമെന്നു കരുതി കാത്തിരുന്നെങ്കിലും കരാറുകാരൻ ആവശ്യത്തിനു ജോലിക്കാരെ നിയോഗിക്കാതിരിക്കുന്നതിനാൽ ഇത്തവണയും മഴ തുടങ്ങുന്നതോടെ ദുരിതം പേറേണ്ടി വരുമെന്നതാണു സ്ഥിതി. അപ്രോച്ച് റോഡ് മണ്ണിട്ടുയർ‌ത്തിയെങ്കിലും ബാക്കി പണികൾ നടക്കാതായതോടെ മഴ പെയ്തു തുടങ്ങിയാൽ പുഴ വെള്ളം വീടുകളിലേക്കും സമീപത്തെ കൃഷിയിടങ്ങളിലേക്കും ഇരച്ചു കയറും. 

പിഡബ്ല്യുഡി 10 കോടി രൂപ അനുവദിച്ച പാലത്തിന്റെ പണി ആദ്യം കരാർ നൽകിയ സ്വകാര്യ കരാറുകാരനെ നിബന്ധനകൾ പാലിച്ചില്ലെന്ന പേരിൽ മാറ്റിയാണ് വയനാട്ടുകാരനായ മറ്റൊരു കരാറുകാരനു നൽകിയത്. ഈ കരാറുകാരനും നാട്ടുകാർക്ക് ദുരിതം വിതയ്ക്കുകയാണെന്നാണു പരാതി.

English Summary:

River bridge construction delays threaten residents with flooding. The incomplete approach road, despite PWD funding, leaves homes and farmlands vulnerable to rising water levels during the rainy season.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com