പാലേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു

Mail This Article
×
കോഴിക്കോട് ∙ പാലേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു . പാലേരി ടൗണിൽ കിഴക്കയിൽ പരേതനായ കുഞ്ഞിരാമൻ നായരുടെ മകൾ രമണിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ശ്രീജേഷ് എന്നയാളുടെതാണ് ഓട്ടോറിക്ഷ. കനത്ത മഴ പെയ്യുന്ന സമയത്താണ് വീട്ടിൽ നിന്ന് തീ ഉയർന്നത്. ഇവിടെ താമസമില്ല. വീടിനും തീപിടിച്ചു. പേരാമ്പ്രയിൽ നിന്ന് അഗ്നിശമന സേന എത്തി തീയണച്ചു.
English Summary:
Kozhikode auto-rickshaw fire: A fire engulfed an auto-rickshaw parked in a Paleri house compound, spreading to the house before being extinguished by the fire brigade. The incident occurred during heavy rain, with the auto-rickshaw owner not residing at the location.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.