ADVERTISEMENT

ഉള്ളിയേരി ∙ മുണ്ടോത്ത് കുറ്റിയിൽ കുന്നിൽ മണ്ണിടിച്ചിലിനെ തുടർന്നു സമീപത്തെ വീടുകളും സ്വകാര്യ സ്ഥാപനവും അപകട ഭീഷണിയിൽ. മുണ്ടോത്ത് താസ് ഡിസ്പ്ലേയ്സ് കമ്പനിയുടെ കെട്ടിടത്തിനും തൊട്ടടുത്തുള്ള വീടിനും കേടുപാടുണ്ടായി. സമീപത്തെ കുന്ന് ഇടിഞ്ഞ് കുറ്റൻ ചെങ്കല്ലുകൾ കെട്ടിടത്തിനു മുകളിൽ പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് വലിയ ശബ്ദത്തോടെ കല്ലും മണ്ണും പതിച്ചത്. കെട്ടിടത്തിന്റെ ചുമരിൽ വിള്ളൽ ഉണ്ടായിട്ടുണ്ട്. വലിയ കല്ല് ഉരുണ്ട് വീണ് നിൽക്കുന്നത് കിണറിനു തൊട്ടടുത്താണ്. കിണറിനും ഇതു ഭീഷണിയാണ്. 

ഒരാഴ്ച മുൻപ് കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഇതേ സ്ഥാപനത്തിലെ കെട്ടിടത്തിന്റെ ഷീറ്റ് തകർന്നിരുന്നു. മണ്ണിടിച്ചിലിൽ തെങ്ങ് കടപുഴകിയാണ് ഷീറ്റിട്ട കെട്ടിടത്തിനു മുകളിൽ വീണത്. കെട്ടിടത്തോടു ചേർന്നു നിൽക്കുന്ന കുന്ന് ഏതു സമയവും വീഴാറായ നിലയിലാണ്. വലിയ കല്ലുകൾ അടങ്ങിയ ഭാഗം ഇളകി നിൽക്കുകയാണ്. 

അപകട ഭീഷണിയെ തുടർന്ന് സ്ഥാപനത്തിന് താൽക്കാലികമായി അവധി നൽകി. 30 സ്ത്രീകൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. സമീപത്തെ ഷഹാന മൻസിൽ അബുവിന്റെ വീട്ടുവളപ്പിലേക്കാണു കൂറ്റൻ കല്ലും മണ്ണും വീണത്. വീടിനോട് തൊട്ടു ചേർന്നാണ് കല്ലും മണ്ണും ഇടിഞ്ഞു വീണത്. വീടിന്റെ ചുറ്റുമതിൽ നിലംപതിച്ചു. തെങ്ങ്, 15 കമുകിൻ തൈ, മറ്റു ഫലവൃക്ഷങ്ങൾ എന്നിവ നശിച്ചു. മഴ കനത്താൽ കൂറ്റൻ കല്ലുകൾ നിറഞ്ഞ മണ്ണ് താഴോട്ടു പതിക്കുമെന്ന ഭീതിയിലാണ് സമീപ വാസികൾ. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചിട്ടുണ്ട്.

English Summary:

Ulliyeri landslide threatens buildings and homes. The Kunnil area experienced a significant rockfall, causing damage to structures and prompting safety concerns.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com