ലോക്ഡൗണിൽ പാവനാടകവുമായി അധ്യാപകൻ

malappuram-pavanadakam
തേഞ്ഞിപ്പലം എയുപി സ്കൂൾ അധ്യാപകൻ വി.കെ.ശശിഭൂഷണും കുടുംബാംഗങ്ങളും ചേർന്ന് അവതരിപ്പിച്ച പാവനാടകത്തിൽനിന്ന്.
SHARE

തേഞ്ഞിപ്പലം ∙ ലോക്ഡൗണാണെങ്കിലും ലോക്കായിരിക്കാൻ ശശിഭൂഷണു കഴിയില്ല. ധാരാളമായി ലഭിച്ച സമയത്ത് കുടുംബത്തെക്കൂട്ടി കോവിഡിന് എതിരായ പാവനാടകമൊരുക്കുന്ന തിരക്കിലാണ് തേഞ്ഞിപ്പലം എയുപി സ്കൂളിലെ ഈ അധ്യാപകൻ. അവതരിപ്പിക്കാൻ ആളെക്കൂട്ടാൻ പറ്റാത്തതിനാൽ യു ട്യൂബിലൂടെയാണ് സന്ദേശം പ്രചരിപ്പിക്കുന്നത്. മനുഷ്യൻ പ്രകൃതിയോടു കാണിച്ച ക്രൂരതകൾക്കെതിരെ കോവിഡ് കാലത്ത് പുനർവിചിന്തനം നടത്തുകയാണ് ഇദ്ദേഹത്തിന്റെ പാവനാടകം. 

ശശിഭൂഷണും കൊടക്കാട് എയുപി സ്കൂൾ അധ്യാപികയായ ഭാര്യ എൻ.സി.ഗീതയും ടിടിസി വിദ്യാർഥിയായ മകൻ ഗൗതം ഭൂഷണും വീട്ടുമുറ്റത്തുവച്ചാണ് പാവനാടകം അവതരിപ്പിച്ചത്. ശശിഭൂഷന്റെ സഹോദരന്റെയും സഹോദരിയുടെയും മക്കളായ എൻ.കെ.അപർണ, വി.കെ.മഹേഷ് എന്നിവരും സഹായത്തിനുണ്ട്.  ആരോഗ്യസന്ദേശം, പ്രകൃതിസ്നേഹം എന്നീ വിഷയങ്ങളിൽ കൂടുതൽ പാവനാടകങ്ങളുടെ പണിപ്പുരയിലാണ് സ്കൂളിലെ നല്ലപാഠം കോഓർഡിനേറ്റർ കൂടിയായ ഈ അധ്യാപകൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN malappuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA