sections
MORE

ആഘോഷങ്ങളില്ലാതെ ആയുർവേദ ആചാര്യന്റെ ജന്മദിനം

malappuram-ninetynineth-birth-day
കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ.വാരിയർ 99–ാം പിറന്നാൾ സദ്യയുണ്ണുന്നതിനു മുൻപായി ബന്ധുക്കളോടു കുശലം പറയുന്നു.
SHARE

കോട്ടയ്‍ക്കൽ ∙ പതിവുപോലെ ആഘോഷമില്ലാതെ, ആയുർവേദ ആചാര്യന്റെ 99ാം ജന്മദിനം കടന്നുപോയി. കോട്ടയ്‍ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്‍റ്റി ഡോ. പി.കെ.വാരിയർ കുടുംബാംഗങ്ങളോടൊത്ത് കൈലാസമന്ദിരത്തിൽ പിറന്നാൾ സദ്യയുണ്ടു. തറവാട്ടിലെ മുതിർന്ന അംഗവും മരുമകളുമായ സരസ്വതി എസ്.വാരിയരും മകൾ സുഭദ്ര രാമചന്ദ്രനും സദ്യ വിളമ്പി. മകൻ ഡോ.കെ.ബാലചന്ദ്രവാരിയർ, അടുത്ത ബന്ധുക്കളായ പി.രാഘവവാരിയർ, ഡോ.പി.എം.വാരിയർ, പി.രാജേന്ദ്രൻ, കെ.രാമചന്ദ്ര വാരിയർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം സദ്യയുണ്ടു. 

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, എം.ടി.വാസുദേവൻനായർ, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, കലക്ടർ ജാഫർ മലിക് തുടങ്ങിയവർ വാരിയർക്ക് ആശംസ നേർന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN malappuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA