sections
MORE

വിഡിയോയും യൂ ട്യൂബിൽ; ഇതെങ്കിലും ധോണി കാണുമോ? ഷിഹാബ് കാത്തിരിപ്പിലാണ്

ധോണിക്കായി തയാറാക്കിയ പിറന്നാൾ സമ്മാനവുമായി സി.പി.ഷിഹാബ്.
SHARE

മലപ്പുറം ∙ ബാറ്റുകൊണ്ട് അമ്മാനമാടുന്ന മഹേന്ദ്രസിങ് ധോണിക്ക് ഇരുകൈകളും ഇല്ലാത്ത ആരാധകന്റെ പിറന്നാൾ സമ്മാനം. പൂക്കോട്ടൂർ സ്വദേശി സി.പി.ഷിഹാബ്(27) ആണ് ഇന്നു പിറന്നാൾ ആഘോഷിക്കുന്ന ധോണിക്ക് വ്യത്യസ്തമായ സമ്മാനം നൽകുന്നത്. ധോണി പുൽമൈതാനത്ത് ബാറ്റുമായി നിൽക്കുന്നതു പോലെയുള്ള കാർഡ് ബോർഡ് ശിൽപമാണ് ഷിഹാബ് ഒരുക്കിയത്.

3 മണിക്കൂറെടുത്ത് ശിൽപം തയാറാക്കുന്നതിന്റെ വിഡിയോയും യൂ ട്യൂബിൽ പങ്കുവച്ചിട്ടുണ്ട്. ജന്മനാ ഇരു കൈകളും കാലുകളും ഇല്ലാത്ത ഷിഹാബ് ധോണിയുടെ കടുത്ത ആരാധകനാണ്. ഭിന്നശേഷിക്കാരനായ ഒരു ധോണി ഫാനിന്റെ ജീവിതം പറയുന്ന ഷോർട്ഫിലിം 2018 ൽ ചെയ്തിരുന്നു. ഏകദേശം 15 ലക്ഷം പേരാണ് ഈ വിഡിയോ കണ്ടത്. പക്ഷേ, ധോണി മാത്രം കണ്ടില്ല. ഇത്തവണത്തെ പിറന്നാൾ സമ്മാനമെങ്കിലും കാണുമെന്നാണ് ഷിഹാബിന്റെ പ്രതീക്ഷ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN malappuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA