സിദ്ദീഖിനു വേണ്ടിയുള്ള തിരച്ചിലിൽ രക്ഷിച്ചത് 40 പേരുടെ ജീവൻ; സിദ്ദീഖിനെ മാത്രം കിട്ടിയില്ല

  കടലിൽ അപകടത്തിൽപെട്ട വള്ളം ഫിഷറീസ് സുരക്ഷാ ബോട്ടിൽ കെട്ടിവലിച്ച് കരയ്ക്കെത്തിക്കുന്നു.
കടലിൽ അപകടത്തിൽപെട്ട വള്ളം ഫിഷറീസ് സുരക്ഷാ ബോട്ടിൽ കെട്ടിവലിച്ച് കരയ്ക്കെത്തിക്കുന്നു.
SHARE

പൊന്നാനി ∙ കടലിൽ കാണാതായ സീദ്ദിഖിനു വേണ്ടിയുള്ള തിരച്ചിലിനിടയിൽ രക്ഷിക്കാനായത് 40 പേരുടെ ജീവൻ. എന്നിട്ടും സിദ്ദീഖിനെ മാത്രം കിട്ടിയില്ല. മീൻപിടിത്തത്തിനിടെ കടലിൽ കാണാതായ കൂട്ടായി സ്വദേശി സിദ്ദീഖിന് വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി ഫിഷറീസ് സുരക്ഷാ ബോട്ടിൽ തിരച്ചിൽ തുടരുകയാണ്.

ഇന്നലെയും തിരച്ചിൽ നടക്കുന്നതിനിടയിലാണ് സുരക്ഷാ ജീവനക്കാർക്ക് മറ്റൊരു സന്ദേശമെത്തുന്നത്. 40 മത്സ്യത്തൊഴിലാളികൾ അടങ്ങുന്ന വള്ളം കടലിൽ അപകടത്തിൽപ്പെട്ടിരിക്കുന്നു. 7 നോട്ടിക്കൽ മൈൽ അകലെയുള്ള വള്ളത്തിനടുത്തേക്ക് ഉടൻ സുരക്ഷാ ബോട്ട് കുതിച്ചു. അഴിമുഖത്തുനിന്നു മീൻപിടിത്തത്തിനിറങ്ങിയ താനൂർ കോർമൻ കടപ്പുറം സ്വദേശി റസാഖിന്റെ ഉടമസ്ഥതയിലുള്ള ‘അൽ അബ്ബാദ്’ എന്ന ഇൻബോർഡ് വള്ളമാണ് അപകടത്തിൽപെട്ടത്.

സുരക്ഷാ ബോട്ട് കടലിൽ തന്നെയുണ്ടായതിനാൽ അപകട സ്ഥലത്തേക്ക് പെട്ടെന്ന് എത്താൻ കഴിഞ്ഞു. 40 തൊഴിലാളികളെയും രക്ഷപ്പെടുത്തി. വള്ളം സുരക്ഷാ ബോട്ടിൽ കെട്ടിവലിച്ച് മണിക്കൂറുകൾക്കകം പൊന്നാനി ഹാർബറിലെത്തിച്ചു. 40 പേരുടെ ജീവൻ രക്ഷിച്ചു. സിദ്ദീഖിനു വേണ്ടി തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ 28ന് ആണ് സിദ്ദീഖിനെയും താനൂർ സ്വദേശി നസറുദ്ദീനെയും കടലിൽ കാണാതായത്. ഇതിൽ നസറുദ്ദീനെ തൊട്ടടുത്ത ദിവസം മന്ദലാംകുന്ന് ഭാഗത്തെ കടലി‍ൽനിന്നു നാട്ടുകാർ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചിരുന്നു.

രക്ഷാ പ്രവർത്തനത്തിന് ഫിഷറീസ് ഇൻസ്പെക്ടർ കെ.പി.ഒ.അംജദ്, കോസ്റ്റൽ സിവിൽ പൊലീസ് ഓഫിസർ ബോസ്കോ, ഫിഷറീസ് റെസ്ക്യു ഗാർഡുമാരായ എം.പി.അൻസാർ, എ.പി.ജാഫറലി, ടി.സമീർ, കെ.മുഹമ്മദ് സലീം, കോസ്റ്റൽ വാർഡൻമാരായ അൻസാർ, മിസ്ഹബ് എന്നിവർ നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN malappuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA