മീനിന്റെ വയറിൽ എന്ത്? കണ്ടത് നീലനിറത്തിലുള്ള വസ്‌തുക്കൾ; കൈകളിൽ ചൊറിച്ചിൽ

malappuram-fish
മീൻ മുറിച്ചപ്പോൾ ലഭിച്ച നീല നിറമുള്ള പദാർഥം
SHARE

കൊളത്തൂർ ∙ മത്സ്യം വാങ്ങി പാകം ചെയ്യാനായി മുറിച്ചു നോക്കിയപ്പോൾ വയറിനകത്ത് നീലനിറത്തിലുള്ള വസ്‌തുക്കൾ. ഇന്നലെ ജില്ലയുടെ ചില ഭാഗങ്ങളിൽ വാങ്ങിയ മത്സ്യത്തിന്റെ വയറിനകത്താണ് നീല വസ്‌തുക്കൾ കണ്ടെത്തിയത്. കൊളത്തൂർ, പുലാമന്തോൾ ഭാഗങ്ങളിലെ ചിലർക്ക് ഈ അനുഭവമുണ്ടായി.

പ്ലാസ്റ്റിക്കിനോട് സാമ്യം തോന്നുന്നവയാണ് ഇവ. ഇരുട്ടിൽ തിളങ്ങുന്നുണ്ട്. അയല ചെമ്പാൻ ഇനത്തിൽപെട്ട മത്സ്യത്തിലാണ് ഇവ കണ്ടെത്തിയത്. വാങ്ങിയ മുഴുവൻ മത്സ്യവും മുറിച്ചു നോക്കിയപ്പോഴും ഇവ കണ്ടെത്തിയതായി മാലാപറമ്പ് സ്വദേശി കുന്നത്ത് വീട്ടിൽ സാം പറഞ്ഞു. കൈകളിൽ ചൊറിച്ചിൽ അനുഭവപ്പെട്ടതായും അദ്ദേഹം പറഞ്ഞു. റോഡരികിലെ വാഹനത്തിൽ നിന്നാണ് സാം മത്സ്യം വാങ്ങിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN malappuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA