കൊറോണ വൈറസിനെതിരായ ഗവേഷണത്തിന് കോട്ടയ്ക്കൽ ആര്യവൈദ്യശാല

കൊറോണ വൈറസിനെതിരെയുള്ള ഗവേഷണത്തിനായി കോട്ടയ്ക്കൽ ആര്യവൈദ്യശാലാ സീനിയർ സയന്റിസ്റ്റ് ഡോ.സി.ടി. സുലൈമാനും സിസിഎംബി ഡയറക്ടർ ഡോ.രാകേഷ് മിശ്രയും ധാരണാപത്രം കൈമാറുന്നു.
SHARE

കോട്ടയ്ക്കൽ∙ കൊറോണ വൈറസിനെതിരായ ഗവേഷണത്തിനായി സിസിഎംബിയും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും സംയുക്ത കരാർ ഒപ്പിട്ടു. വൈറസിനെതിരായ പോരാട്ടത്തിൽ ആയുർവേദ മരുന്നുകളുടെ ഫലപ്രാപ്തി പരിശോധിക്കുന്നതിനായി ആര്യവൈദ്യശാല ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജി (സി‌സി‌എം‌ബി)യുമായാണ് ധാരണയിലെത്തിയത്. ജൈവ ശാസ്ത്ര ഗവേഷണ മേഖലയിലെ പ്രമുഖ കേന്ദ്ര സർക്കാർ സ്ഥാപനമാണ് സി‌സി‌എം‌ബി. ആര്യവൈദ്യശാല പുതുതായി രൂപപ്പെടുത്തിയിട്ടുള്ള ആയുർവേദ ഫോർമുലേഷനുകൾ ഇതിനായി നൽകും.

സി‌സി‌എം‌ബി പരീക്ഷണശാലയിൽ ഇവയുടെ ഫലപ്രാപ്തി പരിശോധിക്കും. വ്യക്തമായ ഫലങ്ങൾ നൽകുന്നുവെങ്കിൽ ഈ പദ്ധതി ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തെ വലിയ പുരോഗതിയിലേക്ക് നയിക്കുമെന്ന് സിസിഎംബി ഡയറക്ടർ ഡോ. രാകേഷ് മിശ്ര പറഞ്ഞു. തിരഞ്ഞെടുത്ത ഫോർമുലേഷനുകളുടെ രാസഘടനാ പഠനത്തിൽ തന്മാത്രകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും അവ കൊറോണ വൈറസിനെതിരെ ഫലപ്രദമാണോ എന്ന് ഈ ഗവേഷണത്തിന്റെ ഭാഗമായി കണ്ടെത്തേണ്ടതുണ്ടെന്നും ആര്യവൈദ്യശാലാ ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലെ  സീനിയർ സയന്റിസ്റ്റ് ഡോ.സി.ടി.സുലൈമാൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN malappuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA