ADVERTISEMENT

മലപ്പുറം ∙ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന അമച്വർ ബോക്സിങ് ചാംപ്യൻഷിപ്പിൽ മലപ്പുറത്തിന്റെ അഭിമാനമായി കെ.പി.രാഗേന്ദു. വെന്നിയൂർ സ്വദേശിയായ മിടുക്കി ഇടിക്കൂട്ടിൽ ഇത്തവണ ഹാട്രിക് സ്വർണം തികച്ചു. ജൂനിയർ വിഭാഗത്തിൽ കഴിഞ്ഞ വർഷം സ്വർണ മെഡൽ നേടിയ രാഗേന്ദു ഇത്തവണ അതു നിലനിർത്തുകയായിരുന്നു. അതിനു മുൻപ് സബ് ജൂനിയറിലും സ്വർണ നേട്ടം കുറിച്ചിരുന്നു.ജൂനിയർ പെൺകുട്ടികളുടെ 52 കിലോ ഗ്രാം വിഭാഗത്തിലാണു ഇത്തവണ നേട്ടം.

പെയിന്റിങ് തൊഴിലാളിയായ കപ്രാട്ടുപടിക്കൽ രവി-ശ്രീജിത ദമ്പതികളുടെ മകളായ രാഗേന്ദു കൊല്ലം എസ്എൻ ട്രസ്റ്റ് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയാണ്. അവിടെ സ്പോർട്സ് കൗൺസിൽ ഹോസ്റ്റലിലാണു നിലവിൽ പരിശീലനം. എട്ടാം ക്ലാസ്‌വരെ വെന്നിയൂർ ജിഎംയുപി സ്കൂളിലാണു പഠിച്ചത്. സ്കൂളിലെ അധ്യാപകരായ ഷീബയും ബിബിൻ ജേക്കബുമാണു രാഗേന്ദുവിനു ബോക്സിങ് റിങ്ങിലേക്കു വഴി കാണിച്ചത്.നേരത്തെ മലപ്പുറം ജില്ലാ ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുണ്ട്. സംസ്ഥാന സ്കൂൾ ചാംപ്യൻഷിപ്പിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com